വിലാസമില്ലാത്ത ആഘോഷക്കാര്‍

തൃശ്ശൂര്‍: മൂത്ത സഹോദരന്‍ ഡല്‍ഹിയിലെ ഒരു ബഹുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നാള്‍ അവസാനിച്ചതാണ് ബിഹാറുകാരനായ സുരേന്ദറിന്റെ പഠനം... ഐഡിയില്ലാത്തവന്റെ മരണമായതിനാല്‍ യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചില്ല... കുടുംബത്തിന്റെ എല്ലാ ബാധ്യതകളും ഏറ്റെടുത്ത് നേരെ...



ചേര്‍പ്പിന്റെ ചമയം

ഒരു പൂരത്തിനുവേണ്ട സകലതും ചേര്‍പ്പിലുണ്ട്. പെരുവനം കുട്ടന്‍മാരാരടക്കം പ്രമുഖരായ മേളക്കാര്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍ അടക്കം അഴകുള്ള ആനകള്‍, ആന ബ്യൂട്ടീഷ്യന്‍ പെരുമ്പിള്ളിശ്ശേരി ശശി അടക്കമുള്ള കലാകാരന്മാര്‍ മെനഞ്ഞ ചമയങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍. ഇതുകൊണ്ടൊന്നും...



പൂരനിറവില്‍ തൃശ്ശൂര്‍

തൃശ്ശൂര്‍: നഗരമാകെ പൂരപ്രഭയില്‍ . വടക്കുംനാഥന്റെ മുറ്റത്ത് ഇലഞ്ഞിത്തറമേളത്തിന് കൊട്ടുയര്‍ന്നു. നടവഴിയിലും ഇടവഴികളിലും ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇടച്ചങ്ങലയുടെ കിലുക്കവുമായി ഒരുങ്ങിയെത്തിയ കൊമ്പന്മാരും സുകൃതം ചെയ്ത വിരലുകള്‍ തീര്‍ക്കുന്ന മേളവും...



തിരുവമ്പാടിക്ക് കഥകളിക്കുട, പാറമേക്കാവിന് പുലിക്കുട

മുഖാമുഖത്തിന് നിരന്നുകഴിഞ്ഞാല്‍ ജനക്കൂട്ടം കാത്തിരിക്കുന്നത് കുടമാറ്റത്തിന്. പൂരത്തിന്റെ ഏറ്റവും വര്‍ണ്ണശബളമായ ചടങ്ങുകളില്‍ ഒന്ന് കുടമാറ്റം തന്നെ. നിറങ്ങള്‍ മാറിമാറി ആകാശത്ത് ഉയരുമ്പോള്‍ ജനക്കൂട്ടം ആഹ്ലാദത്തില്‍ നിറയും. തിരുവമ്പാടിയില്‍ കൊക്കാല വെളിയന്നൂര്‍...



ആ തിമില ഇന്നും താളമിടും, നൂറ്റാണ്ടിന്റെ പൂരം ഓര്‍മ്മയില്‍

തൃശ്ശൂര്‍:നൂറോളം വര്‍ഷത്തെ പൂരം പഞ്ചവാദ്യത്തിന്റെ കൂട്ടിക്കൊട്ടലും താളവട്ടങ്ങളും കയ്യേറ്റ ഈ തിമില ഇത്തവണയും പൂരത്തിനുണ്ട്. മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് 60 വര്‍ഷം പ്രാമാണികത്വം വഹിച്ച അന്നമനട അച്യുതമാരാരുടെ തിമിലയിലാണ് ശിഷ്യന്‍ പരയ്ക്കാട് തങ്കപ്പമാരാര്‍ പൂരത്തിന്...



ലാപ്'തോപ്പി'ലെ പൂരം

ഏനയും 'പൂന'യും ചേര്‍ന്നതാണ് പൂരം. ആനയും പൂരനര്‍മ്മങ്ങളും സമംചേര്‍ന്നാല്‍ പൂരം പൊടിപൂരം. വടക്കുംനാഥന്റെ ലാപ്‌തോപ്പിലാണ് തൃശ്ശൂര്‍ പൂരം. ലാപ് ച്ചാല്‍ മടിത്തട്ട്. തോപ്പ് തേക്കിന്‍കാട്. വടക്കുംനാഥന്റെ മടിത്തട്ടിലെ തോപ്പ്-ലാപ് തോപ്പ് - ആണ് പൂരത്തിന്റെ വേദി. ബ്രഹ്മവും...



കൊട്ടണമെന്നുണ്ട്...

തൃപ്പേക്കുളം അച്യുതമാരാര്‍ കേരളത്തിലെ പ്രസിദ്ധമായ എല്ലാ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും മേളപ്രമാണിത്വം വഹിച്ച വാദ്യകുലപതി. ഇരിങ്ങാലക്കുടയിലെ വസതിയില്‍ മക്കളും പേരക്കുട്ടികള്‍ക്കുമൊപ്പം താമസിക്കുമ്പോഴും തിമിലയിലും ചെണ്ടയിലുമായി വര്‍ഷങ്ങളോളം തിരുവമ്പാടി വിഭാഗത്തിലെ...



പെരുവനപ്പെരുമ

പല്ലശ്ശന പത്മനാഭന്‍മാരാര്‍ പ്രമാണക്കാരനായ പാണ്ടിമേളത്തോടൊപ്പം 1977 ലാണ് പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിയുടെ ചുവട്ടിലെത്തുന്നത്. പ്രഗത്ഭര്‍ പ്രമാണക്കാരായി പാണ്ടിമേളത്തിന്റെ പ്രൗഢിക്കൊപ്പം പെരുവനം കൊട്ടിക്കയറിയത് 33 വര്‍ഷം. ഇത്തവണത്തേത് മുപ്പത്തിനാലാംമൂഴം. പല്ലശ്ശനയ്ക്ക്...



പൊരിവെയിലില്‍ പൂരം കാണുമ്പോള്‍

തൃശ്ശൂര്‍: പൂരത്തിന്റെ ആവേശം നിറയ്ക്കുന്ന പ്രധാന ചടങ്ങുകളെല്ലാം പകലാണ്. നാല്പത് ഡിഗ്രിക്ക് മുകളില്‍ പൊള്ളുന്ന ചൂടില്‍ നിന്നാണ് പൂരാഘോഷം. ഘടക പൂരങ്ങള്‍ എത്തുന്നതിനൊപ്പം സൂര്യനും തലയ്ക്ക് മുകളിലെത്തും. തൊഴിലിടങ്ങളില്‍ പോലും നിയന്ത്രണമുള്ള 12 മുതല്‍ മൂന്നുവരെയുള്ള...



ചെമ്പടകളുടെ സാഫല്യം

വേല, താലപ്പൊലി, പൂരം, ഉത്സവം തുടങ്ങിയ പദങ്ങള്‍ വ്യത്യസ്ത അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നതെങ്കിലും കാര്യം ഏറെക്കുറെ ഒന്നാണ്. ആഘോഷം ആണ് കാര്യം. ആഘോഷം പലതരത്തില്‍ ഉണ്ടാകാം. തെയ്യം-തിറ, മേളം, കാളകളി തുടങ്ങി പല ആഘോഷങ്ങളും ഉണ്ടാകും. എല്ലാം ആസ്വാദ്യമാണെന്ന് പറയട്ടെ. ഓരോ ആഘോഷത്തിലും...



''ഞങ്ങള്‍ക്ക് പൂരം വീട്ടില്‍തന്നെ''

തൃശ്ശൂര്‍ പൂരമെന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് എന്നും വീട്ടിനുള്ളിലെ പൂരം തന്നെ. ബന്ധുവീടുകളില്‍നിന്നും മറ്റും വരുന്നവരെ സ്വീകരിക്കാനേ സമയം കാണൂ. ഇതിനിടെ പൂരം കാണാന്‍ പോകാന്‍ സമയമെവിടെ. എങ്കിലും പൂരംനാള്‍ ഉച്ചയ്ക്ക് പാറമേക്കാവ് നടയില്‍നിന്ന് മേളം കൊട്ടിത്തുടങ്ങിയാല്‍...



പൂര സമ്മാനമായി സിറ്റി ബസ് സര്‍വീസും ഇ-ടോയ്‌ലറ്റുകളും

തൃശ്ശൂര്‍: നഗരം പൂരത്തിനായി ഒരുങ്ങുമ്പോള്‍ അധികൃതരുടെ സമ്മാനമായി സിറ്റി ബസ് സര്‍വീസ് അതിന്റെ കന്നി ഓട്ടം തുടങ്ങി. ഒപ്പം ജില്ലയിലെ ആദ്യ ഇ-ടോയ്‌ലറ്റ് ശക്തന്‍സ്റ്റാന്‍ഡില്‍ പൂരത്തലേന്ന് പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി ബസ് സര്‍വീസിന്റെ ആദ്യയാത്ര മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍...



പിരിവില്‍ മുമ്പനായി എട്ടണ

പൂരം കാലങ്ങള്‍ക്കിടെ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. 50 കൊല്ലം മുമ്പ് ഇതിലധികം കമ്മിറ്റികള്‍ ഉണ്ടായിരുന്നു. വെടിക്കെട്ട്, പന്തല്‍, സ്‌പെഷല്‍(എഴുന്നള്ളിപ്പ്), പറഎഴുന്നള്ളിപ്പ് എന്നിവയ്‌ക്കെല്ലാം പ്രത്യേക കമ്മറ്റികള്‍. നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക്...



പൂരവീഥി തുറന്ന് നെയ്തലക്കാവിലമ്മ

തൃശ്ശൂര്‍:തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും, പിന്നെ പൂരത്തിന്റെ എണ്ണം പറഞ്ഞ പല ആഘോഷങ്ങള്‍ക്കുമെല്ലാം വഴിതുറന്ന് നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുരനട തുറന്നു. കുത്തുവിളക്കിന്റെ പിന്നില്‍ കൊട്ടിക്കയറിയ മേളത്തിനു മുന്നിലായി കാളകുത്ത് കണ്ണന്റെ പുറത്തേറിയാണ്...



പൂരം: പുതുമകള്‍ പിറന്ന ഇടം

തൃശ്ശൂരിന്റെ പൂരം ഒട്ടേറെ 'തുടക്ക'ങ്ങള്‍ക്ക് തുടക്കം കുറിച്ച ഇടമാണ്. തികവൊത്ത പഞ്ചവാദ്യം. മികവുറ്റ വെടിക്കെട്ട്, തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍ ഇതെല്ലാം ഇവിടെ പിറന്നവയാണ്. ഗാന്ധിജി ചര്‍ക്ക തിരിക്കുന്ന രംഗം ആകാശത്ത് വെടിക്കെട്ടിലൂടെ ദൃശ്യവത്ക്കരിച്ചതായിരുന്നു ചരിത്ര...



ആനകള്‍ അണിനിരന്നു; ചമയക്കാഴ്ചകള്‍ പാതിരാവുവരെ

തൃശ്ശൂര്‍: ഉച്ചവെയിലിന്റെ ചൂടാറിയപ്പോഴേയ്ക്കും തേക്കിന്‍കാട്ടില്‍ ആനകളെത്തിത്തുടങ്ങി. കുളിച്ച് കുറിതൊട്ട കൊമ്പന്മാരെ കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തിരുവമ്പാടിയുടെ ഗജവീരന്മാരാണ് സി.എം.എസ്. സ്‌കൂളിനു മുന്നിലെ തേക്കിന്‍കാട് ഭാഗത്ത് അണിനിരന്നത്. പാറമേക്കാവ്...






( Page 3 of 5 )






MathrubhumiMatrimonial