ക്ഷേമപദ്ധതികള്‍ സമൂഹത്തിനൊപ്പം
ന്യൂഡല്‍ഹി: സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ദേശീയ ഗ്രാമീണ ജീവനോപാധി മിഷന്‍ പദ്ധതിയുടെ ഭാഗമായി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിക്കായി നൂറു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൃഷിക്കാരായ വനിതകള്‍ക്കു വേണ്ടിയുള്ളതാണ്... ![]()
ഇന്ത്യന്‍ രൂപയ്ക്ക് പുതിയ പ്രതീകം
ന്യൂഡല്‍ഹി: ഇന്ത്യയുടെ സംസ്‌കാരവും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന രീതിയില്‍ രൂപയ്ക്ക് പുതിയ പ്രതീകം രൂപപ്പെടുത്തുമെന്ന് ബജറ്റ് അവതരത്തിനിടെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര കറന്‍സികള്‍ക്കിടയില്‍ സവിശേഷത വ്യക്തമാവുന്ന തരത്തിലുള്ള... ![]()
ജനവിരുദ്ധമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ജനവിരുദ്ധമാണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. എന്നാല്‍, ബജറ്റ് മികച്ചതും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതുമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ബജറ്റ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും എതിരാണെന്ന് ബി.ജെ.പി. നേതാവും ലോക്‌സഭാ പ്രതിപക്ഷ... ![]()
ഇന്ധനവിലവര്‍ധനയെ അനുകൂലിച്ച് ജസ്വന്ത്
ന്യൂഡല്‍ഹി: ഭരണകക്ഷിയായ യു.പി.എ.യോട് പ്രകടമായ ചായ്‌വു പ്രകടിപ്പിച്ച് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ മുന്‍ ധനമന്ത്രിയും പുറത്താക്കപ്പെട്ട ബി.ജെ.പി. നേതാവുമായ ജസ്വന്ത്‌സിങ് അനുകൂലിച്ചു. പെട്രോളിനും ഡീസലിനും വിലകൂട്ടിയതിനെച്ചൊല്ലി കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന്... ![]()
കോര്‍പ്പറേറ്റ് താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നത്- ഫോര്‍വേഡ് ബ്ലോക്ക്
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വന്‍കിട കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ തുടങ്ങാനുള്ള നീക്കം ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.... ![]()
ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ തൃണമൂല്‍
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ യു.പി.എ. സര്‍ക്കാറിലെ പ്രമുഖ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് കനത്ത ഭാരമാവുന്ന ഈ തീരുമാനം നിര്‍ത്തിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. അവശ്യസാധന വിലക്കയറ്റംമൂലം... ![]()
വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ് -തോമസ് ഐസക്ക്
തിരുവനന്തപുരം: വിലക്കയറ്റവും സാമ്പത്തിക മുരടിപ്പും സൃഷ്ടിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഉത്തമ താത്പര്യങ്ങളെ അവഗണിച്ചെന്നും കോര്‍പ്പറേറ്റുകളുടെ ബജറ്റാണിതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞകൊല്ലത്തെ അപേക്ഷിച്ച്... ![]()
പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചില്ലായിരുന്നെങ്കില്‍ ബജറ്റ് സ്വാഗതാര്‍ഹം -ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചില്ലായിരുന്നെങ്കില്‍ ബജറ്റിനെ നൂറ് ശതമാനവും സ്വാഗതംചെയ്യുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. രാജ്യം നേരിടുന്ന... ![]()
ജനങ്ങള്‍ക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം -പിണറായി
തിരുവനന്തപുരം: ജനങ്ങള്‍ക്കെതിരെ എല്ലാ അര്‍ഥത്തിലുമുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റില്‍ തൊഴില്‍നഷ്ടം പരിഹരിക്കുന്നതിനോ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനോ... ![]()
ജനദ്രോഹപദ്ധതികളുടെ ബജറ്റ് -വി. മുരളീധരന്‍
തിരുവനന്തപുരം: ജനദ്രോഹ പദ്ധതികള്‍ കുത്തിനിറച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഇന്ധനവില വര്‍ധന വിലക്കയറ്റം രൂക്ഷമാക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും... ![]()
നന്ദന്‍ നിലേക്കനി ചെയര്‍മാനായി പുതിയ ഐ.ടി. സാങ്കേതിക ഉപദേശക സമിതി
ന്യൂഡല്‍ഹി: ഏകീകൃത ഐ.ടി. പദ്ധതികള്‍ക്കായി സാങ്കേതിക ഉപദേശക സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഐ.ടി. പദ്ധതികളുടെ നടത്തിപ്പിനായുള്ള സമിതിയുടെ ചെയര്‍മാന്‍ യു.ഐ.ഡി.എ.ഐ. തലവന്‍ നന്ദന്‍ നിലേക്കനിയാവും. നികുതിവിവര ശൃംഖല,... ![]()
വിലക്കയറ്റം രൂക്ഷമാക്കും -വെളിയം
രാജ്യവ്യാപകമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് കൂടുതല്‍ ത്വരപ്പെടുത്താന്‍ സഹായകമായ ജനദ്രോഹബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ... ![]()
വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരും -പി.വി. ഗംഗാധരന്‍
ന്യൂഡല്‍ഹി: വ്യവസായ മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ് കേന്ദ്ര ബജറ്റെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു. ഇറക്കുമതി ചുങ്കം കൂട്ടിയത് വ്യവസായ മേഖലയ്ക്ക് ഗുണകരമാണ്. കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മേഖലയ്ക്ക് ഉത്തേജനം... ![]()
പ്രതിരോധ മേഖലയ്ക്ക് 1,47,344 കോടി
ന്യൂഡല്‍ഹി: പതിവുപോലെ ഇത്തവണയും പൊതുബജറ്റിന്റെ വലിയ പങ്ക് പ്രതിരോധ മേഖലയ്ക്ക് തന്നെ. കഴിഞ്ഞ ബജറ്റിനേക്കാളും 8.13 ശതമാനം കൂടുതലാണ് ഇത്തവണ പ്രതിരോധ മേഖലയുടെ വിഹിതം. 1,47,344 കോടിരൂപയാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി 2010-'11 വര്‍ഷം പ്രതിരോധ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. മൂലധന... ![]()
ആരോഗ്യ ഇന്‍ഷുറന്‍സിനും സേവന നികുതി
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌വഴി നല്കുന്ന ആരോഗ്യ സേവനം, വ്യവസായ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കായി ആസ്പത്രികളില്‍ നടക്കുന്ന ആരോഗ്യ പരിശോധന എന്നിവ സേവനനികുതിയുടെ പരിധിയില്‍ പെടുത്തി. സിനിമാ ഫിലിമുകളുടെയും ശബ്ദസന്നിവേശത്തിന്റെയും പകര്‍പ്പവകാശത്തിന്... ![]()
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും റബര്‍ ബോര്‍ഡിനും കൂടുതല്‍ തുക
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിലെ വ്യവസായരംഗത്തിനും സ്ഥാപനങ്ങള്‍ക്കും സമ്മിശ്ര നേട്ടം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും എഫ്.എ.സി.ടി.ക്കും റബര്‍, സൈ്പസസ് ബോര്‍ഡുകള്‍ക്കും ഇക്കുറി കൂടുതല്‍ തുക വകയിരുത്തി. എന്നാല്‍ കേരളത്തിനു ഗുണം ചെയ്യുമായിരുന്ന കോഫി ബോര്‍ഡിന്... ![]() |