ക്ഷേമപദ്ധതികള്‍ സമൂഹത്തിനൊപ്പം
Posted on: 27 Feb 2010
ന്യൂഡല്‍ഹി: സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ദേശീയ ഗ്രാമീണ ജീവനോപാധി മിഷന്‍ പദ്ധതിയുടെ ഭാഗമായി മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിക്കായി നൂറു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കൃഷിക്കാരായ വനിതകള്‍ക്കു വേണ്ടിയുള്ളതാണ് പദ്ധതി.
വനിത-ശിശുക്ഷേമ വികസനത്തിനായി ഏകദേശം അമ്പതു ശതമാനം പദ്ധതിവിഹിതം നീക്കിവെക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ബാലികമാര്‍ക്കുള്ള രാജീവ്ഗാന്ധി പദ്ധതിക്കായി ഐ.സി.ഡി.എസ്. പദ്ധതി വിപുലമാക്കും. വനിതാസാക്ഷരത വര്‍ധിപ്പിക്കാനായി തുടങ്ങിവെച്ച സാക്ഷര്‍ഭാരത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കും.
സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിനുള്ള പദ്ധതിവിഹിതം 4,500 കോടി രൂപയാക്കി ബജറ്റില്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 80 ശതമാനം വര്‍ധനയാണിത്. പട്ടികജാതി-പിന്നാക്ക വിഭാഗങ്ങള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഈ പദ്ധതി ഉപകരിക്കും. പോസ്റ്റ് മെട്രിക് സേ്കാളര്‍ഷിപ്പ് വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. കേള്‍വിക്കുറവുള്ളവര്‍ക്കുവേണ്ടിയുള്ള ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാനും പദ്ധതിവിഹിതം ഉപകരിക്കും.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള പദ്ധതിവിഹിതം 1,740 കോടി രൂപയില്‍ നിന്ന് 2600 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. 50 ശതമാനത്തോളം വര്‍ധനയാണിത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന മേഖലകളില്‍ 15 ശതമാനം പരിഗണനയെന്ന ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ പ്രണബ് മുഖര്‍ജി പറഞ്ഞു.