budget head

കോര്‍പ്പറേറ്റ് താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നത്- ഫോര്‍വേഡ് ബ്ലോക്ക്‌

Posted on: 27 Feb 2010


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വന്‍കിട കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ തുടങ്ങാനുള്ള നീക്കം ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് നിരാശാജനകം- പി. കരുണാകരന്‍ എം.പി.


ന്യൂഡല്‍ഹി: സാധാരണക്കാരെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമാണ് കേന്ദ്ര ബജറ്റെന്ന് പി. കരുണാകരന്‍ എം.പി. പറഞ്ഞു. വന്‍കിടക്കാര്‍ക്ക് നല്കുന്ന സൗജന്യത്തിന്റെ ഭാഗമായി 26,000 കോടി രൂപയാണ് നഷ്ടം- അദ്ദേഹം പറഞ്ഞു.

വികസനോന്മുഖം- കൊടുക്കുന്നില്‍ സുരേഷ്


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വികസനോന്മുഖമാണെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരുടെ കണ്‍വീനര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. ഗ്രാമീണമേഖലയുടെ വികസനത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തിനും കൂടുതല്‍ തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്.

ബജറ്റ് ഞെട്ടിപ്പിച്ചു- സി.പി.ഐ.


ന്യൂഡല്‍ഹി: വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ പെട്രോള്‍, ഡിസല്‍ വിലവര്‍ധിപ്പിച്ച ബജറ്റിലെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.ഐ. പ്രസ്താവനയില്‍ പറഞ്ഞു. ഗതാഗതച്ചെലവ് കൂടുന്നതിനാല്‍ ഈ നടപടി ഭക്ഷ്യ വിലക്കയറ്റം വീണ്ടും വര്‍ധിപ്പിക്കും.

വിലക്കയറ്റം തടയുന്നതില്‍ പരാജയം-സി.പി.ഐ. (എം.എല്‍.) റെഡ്ഫ്‌ളാഗ്


ന്യൂഡല്‍ഹി: ഉദാരീകരണത്തിനും ആഗോളീകരണത്തിനും സ്വകാര്യവത്കരത്തിനും ആക്കം കൂട്ടുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ. (എം.എല്‍.) റെഡ് ഫ്‌ളാഗ് പ്രസ്താവനതയില്‍ അറിയിച്ചു. വിലക്കയറ്റം തടയുന്നില്‍ ബജറ്റ് പരാജയപ്പെട്ടു.





MathrubhumiMatrimonial