budget head

വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരും -പി.വി. ഗംഗാധരന്‍

Posted on: 26 Feb 2010


ന്യൂഡല്‍ഹി: വ്യവസായ മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ് കേന്ദ്ര ബജറ്റെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു. ഇറക്കുമതി ചുങ്കം കൂട്ടിയത് വ്യവസായ മേഖലയ്ക്ക് ഗുണകരമാണ്. കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കും. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് വിലക്കയറ്റം കൂടാന്‍ ഇടവരുത്തിയേക്കും. ആദായ നികുതി ഘടന പരിഷ്‌കരിച്ച് പരിധികള്‍ ഉയര്‍ത്തിയതും നടപടികള്‍ ലളിതമാക്കിയതും സാധാരണക്കാര്‍ക്ക് ആശ്വാസപ്രദമാണ്. ഇറക്കുമതി ചുങ്കം കൂട്ടുന്നതുവഴി കേരളത്തിന്റെ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് വെളിച്ചെണ്ണയ്ക്ക് കൂടുതല്‍ വില ലഭ്യമാകും. എന്നാല്‍ കേരളത്തിനുമാത്രമായി ചില പാക്കേജുകള്‍ പ്രതീക്ഷിച്ചത് ഉണ്ടായില്ല. സേവന നികുതി കൂട്ടുമെന്നു കരുതിയെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial