budget head

ഇന്ത്യന്‍ രൂപയ്ക്ക് പുതിയ പ്രതീകം

Posted on: 27 Feb 2010


ന്യൂഡല്‍ഹി: ഇന്ത്യയുടെ സംസ്‌കാരവും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന രീതിയില്‍ രൂപയ്ക്ക് പുതിയ പ്രതീകം രൂപപ്പെടുത്തുമെന്ന് ബജറ്റ് അവതരത്തിനിടെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

പ്രമുഖ അന്താരാഷ്ട്ര കറന്‍സികള്‍ക്കിടയില്‍ സവിശേഷത വ്യക്തമാവുന്ന തരത്തിലുള്ള പ്രതീകം കണ്ടെത്താനുള്ള ശ്രമത്തിലാണ് ധനമന്ത്രാലയം.

ഇത് പ്രാബല്യത്തിലായാല്‍ യു.എസ്. ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, സ്റ്റെര്‍ലിങ്, യൂറോ, ജപ്പാനിലെ യെന്‍ എന്നിവ ഉള്‍പ്പെടുന്ന കറന്‍സി ക്ലബില്‍ ഇന്ത്യന്‍ രൂപയും ഉള്‍പ്പെടും.




MathrubhumiMatrimonial