budget head

വിലക്കയറ്റം രൂക്ഷമാക്കും -വെളിയം

Posted on: 26 Feb 2010


രാജ്യവ്യാപകമായി രൂക്ഷമായിക്കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് കൂടുതല്‍ ത്വരപ്പെടുത്താന്‍ സഹായകമായ ജനദ്രോഹബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇതിന് തെളിവാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളൊന്നുമില്ലാത്ത ബജറ്റ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് വലിച്ചെറിയാനാണ് ശ്രമിക്കുന്നത്.



MathrubhumiMatrimonial