ഇന്ധനവിലവര്‍ധനയെ അനുകൂലിച്ച് ജസ്വന്ത്
Posted on: 27 Feb 2010
ന്യൂഡല്‍ഹി: ഭരണകക്ഷിയായ യു.പി.എ.യോട് പ്രകടമായ ചായ്‌വു പ്രകടിപ്പിച്ച് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെ മുന്‍ ധനമന്ത്രിയും പുറത്താക്കപ്പെട്ട ബി.ജെ.പി. നേതാവുമായ ജസ്വന്ത്‌സിങ് അനുകൂലിച്ചു.
പെട്രോളിനും ഡീസലിനും വിലകൂട്ടിയതിനെച്ചൊല്ലി കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കില്‍ ജസ്വന്ത് ഉള്‍പ്പെടെയുള്ള മൂന്നു പ്രതിപക്ഷാംഗങ്ങള്‍ പങ്കെടുത്തില്ല.
ദിഗ്‌വിജയ്‌സിങ്ങും ഇന്ദര്‍ജിത്ത്‌സിങ് നാംധാരിയുമാണ് ജസ്വന്തിനെക്കൂടാതെ സഭ ബഹിഷ്‌കരിക്കാതിരുന്ന പ്രതിപക്ഷ എം.പി.മാര്‍. ഇരുവരും സ്വതന്ത്രരാണ്.
വന്‍തുക വാഹനം വാങ്ങാന്‍ മുടക്കുമ്പോള്‍ പെട്രോളിനും ഡീസലിനും വില കൂട്ടിയത് വലിയ കാര്യമല്ലെന്ന് ജസ്വന്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇന്ത്യയുടെ ഇന്ധനാവശ്യത്തിന്റെ 76 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്രവിലയുമായി താരതമ്യംചെയ്യണം. ഈ രീതിയിലേ വിലവര്‍ധനയെ കാണാവൂ-അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ. ഭരിക്കുന്ന കാലത്ത് ഈ രീതിയില്‍ വില കൂട്ടിയിട്ടുണ്ട്. പിന്നെ ഇപ്പോള്‍ എന്താണു തെറ്റ്-ജസ്വന്ത് ചോദിച്ചു.