budget head

ആരോഗ്യ ഇന്‍ഷുറന്‍സിനും സേവന നികുതി

Posted on: 26 Feb 2010


ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌വഴി നല്കുന്ന ആരോഗ്യ സേവനം, വ്യവസായ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കായി ആസ്​പത്രികളില്‍ നടക്കുന്ന ആരോഗ്യ പരിശോധന എന്നിവ സേവനനികുതിയുടെ പരിധിയില്‍ പെടുത്തി. സിനിമാ ഫിലിമുകളുടെയും ശബ്ദസന്നിവേശത്തിന്റെയും പകര്‍പ്പവകാശത്തിന് സേവന നികുതി ഏര്‍പ്പെടുത്തും. പ്രതിവര്‍ഷം 3,000 കോടി രൂപയുടെ അധികവരുമാനമാണ് സേവനമേഖലയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
പരിശോധനയേ്ക്കാ ചികിത്സയേ്ക്കാ ഉള്ള തുക വ്യവസായ സ്ഥാപനമോ ഇന്‍ഷുറന്‍സ് കമ്പനിയോ നേരിട്ട് ആസ്​പത്രികളില്‍ അടയ്ക്കുമ്പോള്‍ മാത്രമേ ഈ സേവനനികുതി ബാധകമാവുകയുള്ളൂ. തീവണ്ടിമാര്‍ഗമുള്ള ചരക്കു നീക്കത്തിന് സേവന നികുതി പിന്‍വലിച്ചത് പുനഃസ്ഥാപിക്കും.

സേവനനികുതി ബാധകമാക്കിയത്


'ഫിലിം പ്രിന്റ്, സംഗീത ശബ്ദ ട്രാക്ക്, ഗെയിം സി.ഡി.
'വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മെഡിക്കല്‍ റെക്കോഡുകള്‍ സൂക്ഷിക്കുന്നതിന്

'വൈദ്യുതി എക്‌സ്‌ചേഞ്ചിന്റെ സേവനം ഉപയോഗിക്കുന്നതിന്, കെട്ടിടങ്ങള്‍ക്കോ ഫ്‌ളാറ്റുകള്‍ക്കോ പണം കൊടുത്ത് ഏര്‍പ്പെടുത്തുന്ന പ്രത്യേക സൗകര്യത്തിന്.

'വിമാനയാത്രകള്‍, ഐ.ടി. സോഫ്റ്റ്‌വേര്‍ സര്‍വീസുകള്‍, പരീശീലന പരിപാടികള്‍, വ്യവസായ സ്ഥാപനങ്ങളുടെയോ സംഭവങ്ങളുടെയോ ബ്രാന്‍ഡ് പ്രൊമോഷന്‍.

സേവന നികുതി ഒഴിവാക്കിയത്


'കൃഷി, ക്ഷീരക്കൃഷി, ഇറച്ചിക്കോഴി വളര്‍ത്തല്‍, മത്സ്യ-ഇറച്ചി ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍.

'റോഡുമാര്‍ഗം കൊണ്ടുപോകുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍.





MathrubhumiMatrimonial