ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ തൃണമൂല്‍
Posted on: 27 Feb 2010
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ യു.പി.എ. സര്‍ക്കാറിലെ പ്രമുഖ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് കനത്ത ഭാരമാവുന്ന ഈ തീരുമാനം നിര്‍ത്തിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
അവശ്യസാധന വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്ന് ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
റെയില്‍വേയില്‍ നിന്ന് സേവനനികുതിയിലൂടെ ആറായിരം കോടി രൂപ സമാഹരിക്കാനുള്ള ബജറ്റ് തീരുമാനത്തെയും ബന്ദോപാധ്യായ കുറ്റപ്പെടുത്തി. ഈ തീരുമാനം റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും-അദ്ദേഹം പറഞ്ഞു.