budget head

നന്ദന്‍ നിലേക്കനി ചെയര്‍മാനായി പുതിയ ഐ.ടി. സാങ്കേതിക ഉപദേശക സമിതി

Posted on: 26 Feb 2010


ന്യൂഡല്‍ഹി: ഏകീകൃത ഐ.ടി. പദ്ധതികള്‍ക്കായി സാങ്കേതിക ഉപദേശക സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഐ.ടി. പദ്ധതികളുടെ നടത്തിപ്പിനായുള്ള സമിതിയുടെ ചെയര്‍മാന്‍ യു.ഐ.ഡി.എ.ഐ. തലവന്‍ നന്ദന്‍ നിലേക്കനിയാവും. നികുതിവിവര ശൃംഖല, പെന്‍ഷന്‍ പദ്ധതി, ചരക്കു സര്‍വീസ് നികുതി എന്നിവയ്ക്കാവശ്യമായ ഐ.ടി. സാങ്കേതിക ശൃംഖലയാണ് ഇവര്‍ രൂപവത്കരിക്കേണ്ടത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പതിനാറക്ക തിരിച്ചറിയല്‍ നമ്പര്‍ നല്കുന്ന പദ്ധതിയുടെ ചെയര്‍മാനായ നിലേക്കനി ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളാണ്.














MathrubhumiMatrimonial