budget head

ജനങ്ങള്‍ക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം -പിണറായി

Posted on: 26 Feb 2010


തിരുവനന്തപുരം: ജനങ്ങള്‍ക്കെതിരെ എല്ലാ അര്‍ഥത്തിലുമുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.വിലക്കയറ്റം രൂക്ഷമാക്കുന്ന ബജറ്റില്‍ തൊഴില്‍നഷ്ടം പരിഹരിക്കുന്നതിനോ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനോ ഉള്ള നിര്‍ദേശങ്ങളില്ല. ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്നതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതും എകൈ്‌സസ് തീരുവ രണ്ടുശതമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍.




MathrubhumiMatrimonial