budget head

വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ് -തോമസ് ഐസക്ക്‌

Posted on: 26 Feb 2010


തിരുവനന്തപുരം: വിലക്കയറ്റവും സാമ്പത്തിക മുരടിപ്പും സൃഷ്ടിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഉത്തമ താത്പര്യങ്ങളെ അവഗണിച്ചെന്നും കോര്‍പ്പറേറ്റുകളുടെ ബജറ്റാണിതെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞകൊല്ലത്തെ അപേക്ഷിച്ച് സബ്‌സിഡിക്ക് നീക്കിവെച്ച തുക കുറവാണ്. 1,31,000 കോടിയായിരുന്നത് 1,16,000 ആയി കുറഞ്ഞു. ഇതില്‍ നിന്നുള്ള സന്ദേശം വ്യക്തമാണ്. കേരളം ആവശ്യപ്പെടുന്ന, വെട്ടിക്കുറച്ച റേഷന്‍വിഹിതം പുനഃസ്ഥാപിക്കണമെന്നത് പരിഗണിച്ചില്ല. പെട്രോളിയം കമ്പനികളുടെ ഭാഗത്തുനിന്നുള്ള വിലക്കയറ്റം വരാനിരിക്കുന്നതേയുള്ളൂ. എണ്ണവില കയറുന്നത് വിലക്കയറ്റത്തെ ആളിക്കത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അധികനികുതി വേണ്ടെന്നുവെക്കില്ല
പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതി വേണ്ടെന്നുവെക്കുമോയെന്ന ചോദ്യത്തിന് അത് നടപ്പില്ലെന്നായിരുന്നു മറുപടി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 12 തവണ പെട്രോള്‍ വില കൂട്ടിയപ്പോള്‍ നല്‍കാതെ, ഭരണമൊഴിയുന്ന ഘട്ടത്തിലാണ് സബ്‌സിഡി നല്‍കിയതെന്ന് ധനമന്ത്രി മറുപടി നല്‍കി.




MathrubhumiMatrimonial