പരിഹാസ്യം-പ്രതിപക്ഷം

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ റെയില്‍വേ ബജറ്റിന് പ്രതിപക്ഷപാര്‍ട്ടികളുടെ രൂക്ഷവിമര്‍ശം. പരിഹാസ്യമായ ബജറ്റാണ് മമതയുടെതെന്ന് ബി.ജെ.പി.യും സി.പി.ഐ.യും കുറ്റപ്പെടുത്തി. ആസൂത്രണക്കമ്മീഷന്റെ അനുമതി ലഭിക്കാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് മമത ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി....



കോച്ച് ഫാക്ടറിക്ക് തുകയില്ല

ന്യൂഡല്‍ഹി: പാലക്കാട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിക്ക് ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. എന്നാല്‍ കോച്ച്ഫാക്ടറി തീരുമാനം നടപ്പില്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാതയിരട്ടിപ്പിക്കലിന്...



കേരളത്തിനു നേട്ടം - ഇ. അഹമ്മദ്‌

ന്യൂഡല്‍ഹി: കേരളത്തിന് റെയില്‍വേ ബജറ്റില്‍ കാര്യമായ നേട്ടമുണ്ടായിട്ടുണ്ടെന്ന് റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇത്തവണ 417 കോടി രൂപയാണ് കേരളത്തിലെ റെയില്‍വേ വികസനത്തിന് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 320 കോടി രൂപയായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മലബാറിന്...



റെയില്‍വേ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും

ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഇനി മുതല്‍ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. നിലവില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു പരീക്ഷകള്‍ നടത്തുന്നത്. എല്ലാ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും...



കേരളത്തിന് കയ്‌പും മധുരവും

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് എട്ട് പുതിയ തീവണ്ടികള്‍ അനുവദിച്ചു. തിരുവനന്തപുരത്ത് ഒരു ശുദ്ധജല ബോട്ടിലിങ് പ്ലാന്റും ബജറ്റ് സംസ്ഥാനത്തിന് സമ്മാനിച്ചു. എന്നാല്‍, നിര്‍ദിഷ്ട അതിവേഗ ചരക്ക് ഇടനാഴികളില്‍ കേരളത്തിന് സ്ഥാനമില്ല. പാലക്കാട് കോച്ച് ഫാക്ടറി നടപ്പില്‍...



മമത എക്‌സ്​പ്രസ്‌

ന്യൂഡല്‍ഹി: യാത്ര-ചരക്ക് കൂലി ഉയര്‍ത്താതെയും വിവിധ സാമൂഹികമേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും മമതാ ബാനര്‍ജി രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ രണ്ടാം റെയില്‍വേ ബജറ്റും ജനപ്രിയമാക്കി. യാത്രക്കൂലി കൂട്ടാതെയുള്ള ഏഴാമത്തെ ബജറ്റാണിത്. പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി...



കേരളത്തിന് ഏട്ട് പുതിയ തീവണ്ടികള്‍

ന്യൂഡല്‍ഹി: യാത്രാചരക്ക് കൂലിയില്‍ മാറ്റം വരുത്താതെ മമത ബാനര്‍ജി അവതരിപ്പിച്ച രണ്ടാം റെയില്‍വെ ബജറ്റില്‍ പുതിയ നാല് തീവണ്ടികളും ഒരു മെമു സര്‍വീസും രണ്ട് പുതിയ പാസഞ്ചര്‍ തീവണ്ടികളും കേരളത്തിന് അനുവദിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന കഞ്ചിക്കോട് കോച്ച്...



യാത്രാ ചരക്ക് കൂലിയില്‍ വര്‍ധനയില്ല

ന്യൂഡല്‍ഹി: യാത്രാ ചരക്ക് കൂലിയില്‍ വര്‍ധനവ് വരുത്താതെ റെയില്‍വെ മന്ത്രി മമത ബാനര്‍ജി പാര്‍ലമെന്ററില്‍ 2010-11 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഇ ടിക്കറ്റെടുക്കുന്നവര്‍ക്ക് എ.സി ക്ലാസുകളിലെ സര്‍വീസ് ചാര്‍ജ് 40 രൂപയില്‍ നിന്ന് 20 രൂപയായി കുറച്ചിട്ടുണ്ട്. സ്‌ലീപ്പര്‍...



കോച്ച് ഫാക്ടറിക്ക് അന്തിമാനുമതി

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ കേരളം വര്‍ഷങ്ങളായി കാത്തിരുന്ന പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. മമത ബാനര്‍ജി ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കോച്ച് ഫാക്ടറി ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന ഉറപ്പും മന്ത്രി നല്‍കിയിട്ടുണ്ട്....



ടൂറിസം ലക്ഷ്യമിട്ട് ഭാരത് തീര്‍ഥ് ട്രെയിനുകള്‍

ന്യൂഡല്‍ഹി: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് റെയില്‍വെ ഭാരത് തീര്‍ഥ എന്ന പേരില്‍ പുതിയ തീവണ്ടി സര്‍വീസ് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ 16 സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ ഒന്ന് കേരളത്തിലൂടെ കടന്നുപോകും. ഭോപ്പാലില്‍ നിന്ന് ആരംഭിച്ച് വിവിധ ടൂറിസം കേന്ദ്രങ്ങളിലൂടെ...



കേരളത്തിന് റെയില്‍വേ സോണില്ല

ന്യൂഡല്‍ഹി; കോച്ച് ഫാക്ടറി കിട്ടിയപ്പോള്‍ നീണ്ടകാലമായുള്ള മറ്റൊരു ആവശ്യമായിരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള പെനിന്‍സുലാര്‍ സോണ്‍ എന്ന ആവശ്യം നടപ്പായില്ല. അതേ പോലെ അയല്‍സംസ്ഥാനങ്ങളായ തമിഴ് നാട്, കര്‍ണാടകം ആന്ധ്ര എന്നവയെ ബന്ധിപ്പിച്ചുള്ള ദക്ഷിണ ചരക്ക് ഇടനാഴിയില്‍...



50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാ ഇളവ്‌

50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാ ഇളവ് നല്‍കും. ഡബിള്‍ ഡെക്കര്‍ തീവണ്ടികള്‍ തുടങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.



സ്‌ലീപ്പര്‍ ക്ലാസുകളില്‍ ഇ-റിസര്‍വേഷന് 10 രൂപ സര്‍വീസ് ചാര്‍ജിളവ്‌

സ്‌ലീപ്പര്‍ ക്ലാസുകളില്‍ ഇ-റിസര്‍വേഷന് 10 രൂപ സര്‍വീസ് ചാര്‍ജിളവുണ്ടാകും. എ.സി ക്ലാസ്സുകളില്‍ 20 രൂപ സര്‍വീസ് ചാര്‍ജ് കുറച്ചു. കാന്‍സര്‍ രോഗികള്‍ക്ക് എ.സി കോച്ചുകളില്‍ യാത്ര സൗജന്യമായിരിക്കും.



101 പുതിയ റെയില്‍വെ ആസ്​പത്രികള്‍

101 പുതിയ റെയില്‍വെ ആസ്​പത്രികള്‍ തുടങ്ങും. 2020 ഓടെ 25000 കിലോമീറ്റര്‍ പുതിയ റെയില്‍വെ ലൈന്‍ ആരംഭിക്കും. റെയില്‍വെ ജീവനക്കാരുടെ മക്കള്‍ക്ക് 50 ഡേകെയര്‍ സെന്ററുകള്‍ ആരംഭിക്കും.



ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളമില്ല

ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളമില്ല എന്നത് തിരിച്ചടിയായി. വനിതാ റെയില്‍വെ ജീവനക്കാര്‍ക്ക് 8000 ഹോസ്റ്റലുകള്‍ സ്ഥാപിക്കും. മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്ക് കൂലിയില്‍ ഇളവുണ്ടാകും.



ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ ട്രെയിന്‍

ഹിമാചല്‍-കന്യാകുമാരി ഭാരത് തീര്‍ഥ് സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കും. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങും.






( Page 2 of 3 )






MathrubhumiMatrimonial