
ടൂറിസം ലക്ഷ്യമിട്ട് ഭാരത് തീര്‍ഥ് ട്രെയിനുകള്‍
Posted on: 24 Feb 2010
ന്യൂഡല്‍ഹി: ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് റെയില്‍വെ ഭാരത് തീര്‍ഥ എന്ന പേരില്‍ പുതിയ തീവണ്ടി സര്‍വീസ് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ 16 സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ ഒന്ന് കേരളത്തിലൂടെ കടന്നുപോകും. ഭോപ്പാലില്‍ നിന്ന് ആരംഭിച്ച് വിവിധ ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്ന് മധുര, കന്യാകുമാരിവഴി തിരിച്ച് ഭോപ്പാലിലെത്തും.
