മമത എക്സ്പ്രസ്
Posted on: 24 Feb 2010
എന്‍.അശോകന്‍
ന്യൂഡല്‍ഹി: യാത്ര-ചരക്ക് കൂലി ഉയര്‍ത്താതെയും വിവിധ സാമൂഹികമേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചും മമതാ ബാനര്‍ജി രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ രണ്ടാം റെയില്‍വേ ബജറ്റും ജനപ്രിയമാക്കി. യാത്രക്കൂലി കൂട്ടാതെയുള്ള ഏഴാമത്തെ ബജറ്റാണിത്.
പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി നടന്നുവരുന്നുവെന്ന് പ്രഖ്യാപിക്കു കയും മൂന്ന് ഹ്രസ്വദൂര തീവണ്ടികള്‍ അടക്കം എട്ട് പുതിയ വണ്ടികള്‍ അനുവദിക്കുകയും ചെയെ്തങ്കിലും ദീര്‍ഘകാല മായി ആവശ്യപ്പെട്ടുവരുന്ന ചരക്ക് ഇടനാഴിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത് കേരളത്തിന് നിരാശയായി. വാണിജ്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ചരക്ക് ഇടനാഴിയില്‍ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയിട്ടും കേരളം മാത്രമില്ല.
ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ, വളം എന്നിവയുടെ വ്യാപാരമല്ലാത്ത കടത്തിന് ചരക്കുകൂലിയില്‍ ഇളവനുവദിച്ചിട്ടുണ്ട്. വാഗണിന് 100 രൂപ എന്ന നിരക്കിലാണിളവ്.
ടിക്കറ്റുകള്‍ ഇലക്‌ട്രോണിക് ബുക്കിങ് നടത്തുമ്പോള്‍ ഈടാക്കിവരുന്ന പരമാവധി സര്‍വീസ് ചാര്‍ജ് സ്ലീപ്പറില്‍ 10രൂപയായും എ.സി. ക്ലാസ്സില്‍ 20രൂപയായും കുറച്ചിട്ടുണ്ട്. നിലവിലുള്ള ചാര്‍ജ് 15രൂപയും 40രൂപയുമാണ്.
ചികിത്സയ്ക്കുപോകുന്ന അര്‍ബുദ രോഗിക്കും കൂടെ യാത്ര ചെയ്യുന്ന സഹായിക്കും എ.സി. മൂന്നാം ക്ലാസ്സിലും സ്ലീപ്പര്‍ ക്ലാസ്സിലും യാത്രക്കൂലി പൂര്‍ണമായി ഒഴിവാക്കി. നേരത്തേ മൂന്നാം ക്ലാസ് എ.സി.യില്‍ 75ശതമാനം ഇളവു മാത്രമാണുണ്ടായിരുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവിതപങ്കാളികള്‍ക്കും ലഭിക്കുന്ന 50 ശതമാനം ഇളവ് ഭാര്യയില്ലെങ്കില്‍ സഹയാത്രികര്‍ക്കും ഭര്‍ത്താവില്ലെങ്കില്‍ സഹയാത്രികനോ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കോ ലഭിക്കും.
രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മദിനത്തിന്റെ ഓര്‍മയ്ക്കായി അഗര്‍ത്തലയില്‍നിന്ന് ബംഗ്ലാദേശിലേക്ക് അഖവാര സംസ്‌കൃതി എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക വണ്ടി ഓടിക്കും. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനം ടാഗോറിന്റെ കവിതകളാണ്.
വിനോദസഞ്ചാരവികസനം ലക്ഷ്യമാക്കി പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 16 ഭാരതതീര്‍ഥ് വണ്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്ന് ഭോപ്പാലില്‍നിന്നു തുടങ്ങുന്നത് കേരളത്തിലൂടെ ഓടും. തമിഴ്‌നാട് വഴിവന്ന് തിരുവനന്തപുരം, കൊച്ചി വഴി ഭോപ്പാലിലേക്കു തിരിച്ചുപോകുന്നതാണ് ഈ വണ്ടി. ആറ് ദീര്‍ഘദൂര 'തുരന്തോ' അതിവേഗ വണ്ടികള്‍ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഒന്ന് എറണാകുളം - മുംബൈ ആണ്. നാല് ഹ്രസ്വദൂര തുരന്തോ വണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
94.4 കോടി ടണ്‍ ചരക്കുകടത്താണ് പുതിയ റെയില്‍വേ ബജറ്റ് (2010-11) പ്രതീക്ഷിക്കുന്നത്. ഇത് നിലവിലുള്ള കടത്തിനെക്കാള്‍ 5.4 കോടി ടണ്‍ കൂടുതലാണ്. യാത്രക്കാരുടെ എണ്ണവും 5.3 ശതമാനം വര്‍ധിക്കുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. കടത്തുകൂലിവരവ് 62,489 കോടി രൂപയും യാത്രക്കൂലി വരവ് 26,127 കോടിയും പ്രതീക്ഷിക്കുന്നു. മറ്റു വരുമാനങ്ങളടക്കം മൊത്തം 94,765 കോടി രൂപയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
2010-11ലേക്ക് 65,000 കോടി രൂപയാണ് മൊത്തം പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് കണക്കാക്കുമ്പോള്‍ 500 കോടി രൂപ കുറവാണ് ഈ തുക. മാനവശേഷിമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് 60 സ്‌കൂളുകളും ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് 522 ആസ്പത്രികളും സ്ഥാപിക്കുമെന്ന് റെയില്‍ മന്ത്രി പ്രഖ്യാപിച്ചു.
2010 ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെയില്‍വേ പ്രധാനപങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റെയില്‍വേയുടെ മുഴുവന്‍ ജീവനക്കാര്‍ക്കും പാര്‍പ്പിടമൊരുക്കുമെന്നും പ്രഖ്യാപനമുണ്ടായി.
കടത്തുവണ്ടികള്‍ ഓടിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്ക് അവസരം നല്‍കുമെന്ന് മന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. റെയില്‍വേ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമെന്ന് ഈ തീരുമാനം സൂചിപ്പിക്കുന്നുണ്ടെങ്കിലും അങ്ങനെയുണ്ടാവില്ല എന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.
കേരളത്തിലെ രണ്ട് സ്റ്റേഷനുകളടക്കം കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ട പല സ്റ്റേഷനുകളും ലോകനിലവാര സ്റ്റേഷനുകളായുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. പക്ഷേ, 10 പുതിയ സ്റ്റേഷനുകളെക്കൂടി ലോകനിലവാരത്തിലേക്ക് പുതിയ ബജറ്റ് ഉയര്‍ത്തിയിട്ടുണ്ട്. വിവിധോദ്ദേശ്യസമുച്ചയങ്ങളും 93 എണ്ണം കൂട്ടിയിട്ടുണ്ട്.