കോച്ച് ഫാക്ടറിക്ക് തുകയില്ല

Posted on: 24 Feb 2010


ന്യൂഡല്‍ഹി: പാലക്കാട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിക്ക് ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. എന്നാല്‍ കോച്ച്ഫാക്ടറി തീരുമാനം നടപ്പില്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലെ പാതയിരട്ടിപ്പിക്കലിന് ബജറ്റില്‍ നീക്കിവെച്ചത് 47 കോടി രൂപയാണ്. മേല്പാലങ്ങളുടെ നിര്‍മാണത്തിന് 18 കോടിയും വകയിരുത്തി. പാതയിരട്ടിപ്പിക്കലിന് വിവിധ മേഖലകളില്‍ വകയിരുത്തിയ തുക ചുവടെ. അമ്പലപ്പുഴ-ഹരിപ്പാട് (10 കോടി), കോഴിക്കോട്-മംഗലാപുരം (ഒമ്പതു കോടി), എറണാകുളം- മുളന്തുരുത്തി (അഞ്ചു കോടി)മാവേലിക്കര-കായംകുളം (രണ്ടു കോടി), ചേപ്പാട്-കായംകുളം (എട്ടു കോടി), മാവേലിക്കര-ചെങ്ങന്നൂര്‍ പാച്ച് ഡബ്ലിങ് (അഞ്ചു കോടി), ചേപ്പാട്-ഹരിപ്പാട് (എട്ടു കോടി.
കൊല്ലം-തിരുനെല്‍വേലി-തിരുച്ചെന്തൂര്‍, തെങ്കാശി-വിരുദുനഗര്‍ ഗേജ്മാറ്റത്തിന് 65 കോടി രൂപ നീക്കിവെച്ചു. കൊച്ചുവേളി ടെര്‍മിനലിന്റെ രണ്ടാം ഘട്ടത്തിന് 92 ലക്ഷം രൂപ അനുവദിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍, ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍ തുടങ്ങിയവ മാതൃകാസ്റ്റേഷനുകളാക്കാന്‍ ഒരു കോടി 50 ലക്ഷം രൂപ വകയിരുത്തി.
പാലക്കാട് മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷണല്‍ ട്രെയിനിങ് സെന്ററിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്നതിന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ക്ക് കിട്ടുക രണ്ടു കോടി 10 ലക്ഷം രൂപയാണ്.






MathrubhumiMatrimonial