റെയില്‍വേ പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും

Posted on: 24 Feb 2010


ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഇനി മുതല്‍ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. നിലവില്‍ ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണു പരീക്ഷകള്‍ നടത്തുന്നത്. എല്ലാ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും പരീക്ഷ ഒരേ ദിവസം നടത്തും. വനിതാ ഉദ്യോഗാര്‍ഥികളുടെയും 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെയും പരീക്ഷാഫീസ് ഇളവ് ചെയ്യും.





MathrubhumiMatrimonial