പരിഹാസ്യം-പ്രതിപക്ഷം

Posted on: 24 Feb 2010


ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ റെയില്‍വേ ബജറ്റിന് പ്രതിപക്ഷപാര്‍ട്ടികളുടെ രൂക്ഷവിമര്‍ശം. പരിഹാസ്യമായ ബജറ്റാണ് മമതയുടെതെന്ന് ബി.ജെ.പി.യും സി.പി.ഐ.യും കുറ്റപ്പെടുത്തി.
ആസൂത്രണക്കമ്മീഷന്റെ അനുമതി ലഭിക്കാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് മമത ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കല്ല കൃഷി, വൈദ്യം, സാമൂഹികസേവനം തുടങ്ങിയ മേഖലയ്ക്കാണ് മമത ഊന്നല്‍കൊടുക്കുന്നത്. ബംഗാളിനു മാത്രമായുള്ള ബജറ്റാണിത്-ബി.ജെ.പി. നേതാവ് അനന്തകുമാര്‍ കുറ്റപ്പെടുത്തി. റെയില്‍വേയുടെ വരുമാനം കുറയ്ക്കുകയും പുരോഗതിതടസ്സപ്പെടുത്തുകയും ചെയ്യുന്നവിധത്തില്‍ പ്രധാന പദ്ധതികളെ മമത സ്വകാര്യവത്കരിക്കുകയാണെന്ന് സി.പി.എം. ആരോപിച്ചു. സമ്പൂര്‍ണഭ്രാന്തിന്റെ പ്രകടനമായിരുന്നു ബജറ്റെന്ന് സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ്ഗുപ്ത കുറ്റപ്പെടുത്തി. യാഥാര്‍ഥ്യത്തിനു നിരക്കാത്തതും രാഷ്ട്രീയം നിറഞ്ഞതുമാണ് ബജറ്റെന്ന് അദ്ദേഹം പറഞ്ഞു.





MathrubhumiMatrimonial