യാത്രാ ചരക്ക് കൂലിയില്‍ വര്‍ധനയില്ല
Posted on: 24 Feb 2010
ന്യൂഡല്‍ഹി: യാത്രാ ചരക്ക് കൂലിയില്‍ വര്‍ധനവ് വരുത്താതെ റെയില്‍വെ മന്ത്രി മമത ബാനര്‍ജി പാര്‍ലമെന്ററില്‍ 2010-11 വര്‍ഷത്തേക്കുള്ള
ബജറ്റ് അവതരിപ്പിച്ചു. ഇ ടിക്കറ്റെടുക്കുന്നവര്‍ക്ക് എ.സി ക്ലാസുകളിലെ സര്‍വീസ് ചാര്‍ജ് 40 രൂപയില്‍ നിന്ന് 20 രൂപയായി കുറച്ചിട്ടുണ്ട്. സ്‌ലീപ്പര്‍ ക്ലാസ്സുകളില്‍ സര്‍വീസ് ചാര്‍ജ് 10 രൂപ കുറച്ചു. കാന്‍സര്‍ രോഗികള്‍ക്ക് എ.സി ക്ലാസുകളില്‍ യാത്രാസൗജന്യവും മമത പ്രഖ്യാപിച്ചു.
മണ്ണെണ്ണയുടേയും ഭക്ഷ്യധാന്യങ്ങളുടെയും ചരക്ക് കൂലിയില്‍ ചെറിയ ഇളവും അനുവദിച്ചു. സിനിമരംഗത്ത് സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്ക് സ്‌ലീപ്പര്‍ കോച്ചുകളില്‍ 75 ശതമാനവും ഫസ്റ്റ് ക്ലാസ്, എ.സി ചെയര്‍ കാര്‍, എ.സി. ത്രീ ടയര്‍, എ.സി ടുടയര്‍ വിഭാഗങ്ങളിലെ എല്ലാ തീവണ്ടികളിലും 50 ശതമാനം ഇളവ് നല്‍കും.