ഇന്ത്യന്‍ സംഗീതത്തെ ലോകമറിഞ്ഞു -ചിത്ര
ആലപ്പുഴ: എ.ആര്‍. റഹ്മാന് ഓസ്‌ക്കര്‍ അവാര്‍ഡ് ലഭിച്ചതിലൂടെ ഇന്ത്യന്‍ സംഗീതത്തെ ലോകമറിഞ്ഞതായി ഗായിക കെ.എസ്. ചിത്ര അഭിപ്രായപ്പെട്ടു. ലോകത്തിലെവിടെച്ചെന്നാലും ഇന്ത്യന്‍ സംഗീതജ്ഞര്‍ക്ക് മതിപ്പുണ്ടാകും. റഹ്മാന് ലഭിച്ച ഈ അംഗീകാരത്തില്‍ രാജ്യത്തിന്റെ സന്തോഷം പങ്കിടുന്നതായും... ![]()
മുഖ്യമന്ത്രി അഭിനന്ദിച്ചു
കൊച്ചി: ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും രാജ്യത്തിന്റെയാകെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മുഴുവന്‍ മലയാളികള്‍ക്കും സന്തോഷം നല്‍കുന്ന ഈ വിജയത്തിന് അവരെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായി... ![]()
'ചിന്ന ചിന്ന ആശൈ'യുടെ ഓര്‍മയില്‍ മിന്‍മിനി
കൊച്ചി:എന്റെ വീട്ടില്‍ ഒരാള്‍ക്ക് ഓസ്‌കര്‍ കിട്ടിയതുപോലെ തോന്നുന്നു. അത്രയധികം സന്തോഷമുണ്ട്-എ.ആര്‍. റഹ്മാന്റെ ഓസ്‌കര്‍ നേട്ടത്തെക്കുറിച്ച് പറയുമ്പോള്‍ മിന്‍മിനിയുടെ വാക്കുകളില്‍ ആവേശം നിറയുന്നു. എ.ആര്‍. റഹ്മാന്റെ ആദ്യ ഗായികയാണ് മിന്‍മിനി. 'റോജ' എന്ന ചിത്രത്തിലെ... ![]()
ഓസ്‌കര്‍ ജേതാക്കളെ മാക്ട അഭിനന്ദിച്ചു
തിരുവനന്തപുരം: ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി എന്നിവരെ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) അഭിനന്ദിച്ചു. ഇന്ത്യയ്ക്കും കേരളത്തിനും എന്നും അഭിമാനിക്കാവുന്ന നേട്ടമാണ് 'സ്ലംഡോഗ് മില്യണയറി'ലൂടെ അവര്‍ നേടിയതെന്ന് മാക്ട ചെയര്‍മാന്‍... ![]()
വിളക്കുപാറ ഇനി ലോകനെറുകയില്‍
വിളക്കുപാറ(കൊല്ലം): കൊഡാക് തിയേറ്ററില്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മുഴങ്ങുമ്പോള്‍ വിളക്കുപാറ പഴയതെരുവില്‍ വീട്ടില്‍ ആഹ്ലാദപ്പെരുമഴ, സന്തോഷത്തിന്റെ കണ്ണീരൊഴുക്ക്... വിളക്കുപാറയെന്ന കൊച്ചുഗ്രാമവും റസൂലിന്റെ വീടും ഞായറാഴ്ച രാത്രി ഉറങ്ങാതിരിക്കുകയായിരുന്നു, നേരമൊന്നു... ![]()
റസൂലിന്റെ നേട്ടത്തില്‍ കായംകുളത്തും ആഹ്ലാദം
കായംകുളം: റസൂല്‍ പൂക്കുട്ടി ഓസ്‌കറില്‍ മുത്തമിട്ടപ്പോള്‍ കായംകുളത്തും ആഹ്ലാദം അലതല്ലി. റസൂലിന്റെ വിദ്യാര്‍ഥിജീവിതകാലത്തെ ഒരേടില്‍ കായംകുളവുമുണ്ട്. റസൂലിന്റെ അച്ഛന്‍ പി.ടി.പൂക്കുട്ടിയുടെ നാടാണ് കായംകുളം. കടുത്ത കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ പൂക്കുട്ടി, പാര്‍ട്ടിനിയന്ത്രണത്തിലുള്ള... ![]()
ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നു - എം.ജി. ശ്രീകുമാര്‍
തിരുവനന്തപുരം: റസൂല്‍ പൂക്കുട്ടിയുടെയും എ.ആര്‍. റഹ്മാന്റെയും നേട്ടത്തില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായി ഗായകന്‍ എം.ജി. ശ്രീകുമാര്‍ പറഞ്ഞു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ തനിക്ക് എ.ആര്‍.റഹ്മാനെ അറിയാം. സംഗീതത്തോടുള്ള ആത്മാര്‍പ്പണം,... ![]()
പുരസ്‌കാരലബ്ധി ഇന്ത്യയ്ക്കഭിമാനം - ഒ.എന്‍.വി.
ലോകസിനിമയിലെ പരമോന്നത പുരസ്‌കാരമായി കരുതപ്പെടുന്ന ഓസ്‌കര്‍ റസൂല്‍ പൂക്കുട്ടിക്കും എ.ആര്‍.റഹ്മാനും ലഭിച്ചത് ഇന്ത്യയ്ക്ക് വിശേഷിച്ച് കേരളത്തിന് അതുല്യമായ അഭിമാനത്തിന് വക നല്‍കിയിരിക്കുന്നുവെന്ന് ഒ.എന്‍.വി. കുറുപ്പ് അഭിപ്രായപ്പെട്ടു. സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളിലും... ![]()
നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് ഈശ്വരാനുഗ്രഹം നേരുന്നു -സുഗതകുമാരി
തിരുവനന്തപുരം: റഹ്മാനും റസൂല്‍ പൂക്കുട്ടിയും നമ്മുടെ സ്വന്തം കുട്ടികളാണെന്നും ഇവര്‍ക്ക് അന്തര്‍ദ്ദേശീയ കലാരംഗത്തെ ഏറ്റവും വലിയ അംഗീകാരമാണ് ലഭിച്ചതെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വന്തം കുട്ടികള്‍ക്ക് നിറഞ്ഞ ഈശ്വരാനുഗ്രഹം വാത്സല്യത്തോടെ... ![]()
എ.ആര്‍. റഹ്മാനെ അഭിനന്ദിച്ചു
തിരുവനന്തപുരം: രണ്ട് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച പുതു തലമുറയിലെ സംഗീതത്തിന്റെ അവസാന വാക്കായ എ.ആര്‍. റഹ്മാനെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഇതോടെ ലോക ചലച്ചിത്രരംഗത്ത് ഇന്ത്യയുടെ യശസ് ഉയര്‍ന്നിരിക്കുകയാണെന്ന് രമേശ് പ്രസ്താവനയില്‍ പറഞ്ഞു. ഓസ്‌കാര്‍... ![]()
റസൂല്‍ പൂക്കുട്ടിക്ക് അഭിനന്ദനം
തിരുവനന്തപുരം: എളിമയാര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് നേടിയെടുത്ത റസൂല്‍ പൂക്കുട്ടി ചരിത്രത്തില്‍ ഇടം നേടി സാംസ്‌കാരിക കേരളത്തിന് അഭിമാനമായിരിക്കുകയാണെന്ന് വനം-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ബിനോയ്‌വിശ്വം അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു.... ![]()
ആഹ്ലാദത്തിന്റെ വിസ്‌ഫോടനങ്ങള്‍ -മമ്മൂട്ടി
സന്തോഷംകൊണ്ട് വാക്കുകള്‍ കിട്ടാതാവുന്നത് പലവട്ടം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് ടി.വി.കണ്ടുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ഞാന്‍ അതറിഞ്ഞു. ന്യൂസ് ഫ്‌ളാഷായി റഹ്മാനും റസൂല്‍ പൂക്കുട്ടിയും തെളിഞ്ഞപ്പോള്‍ വാക്കുകളെ മറച്ചുകൊണ്ട് ആഹ്ലാദത്തിന്റെ വിസേ്ഫാടനങ്ങള്‍.... ![]()
മരണത്തെ തോല്‌പിച്ച് ഹീത്ത് ലെഡ്ജര്‍
ലോസ് ആഞ്ജലിസ്: ഏറെ കൊതിച്ച ഓസ്‌കര്‍ പുരസ്‌കാരം തേടിയെത്തിയപ്പോള്‍ ഏറ്റുവാങ്ങാന്‍ ഹീത്ത് ലെഡ്ജറെന്ന ഓസ്‌ട്രേലിയന്‍ നടന്‍ വേദിയിലെത്തിയില്ല. തന്റെ ചിരകാലസ്വപ്നം പൂവണിഞ്ഞുകാണുംമുമ്പേ, രംഗബോധമില്ലാത്ത കോമാളി ലഡ്ജറെ അരങ്ങില്‍നിന്ന് പുറത്താക്കിയിരുന്നു. ദ ഡാര്‍ക്ക്... ![]()
ഗുല്‍സാര്‍: പൂത്തുലയുന്ന കാവ്യവിസ്മയം
ഗുല്‍സാറിന്റെ വരികളില്‍ മിക്കപ്പോഴും നിറയുന്നത് രാത്രിയും ചന്ദ്രികയുമാണ്; അദ്ദേഹത്തിന്റെ കവിതകളില്‍ പ്രത്യേകിച്ചും. ഹിന്ദി സിനിമാഗാനങ്ങളുടെ പുഷ്‌കലകാലത്ത് കടന്നുവന്ന ഗുല്‍സാര്‍തന്നെയാണ് ആധുനികകാലത്തും ഹിന്ദി സിനിമാഗാനശാഖയെ അര്‍ഥസമ്പത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും.... ![]()
സംഗീതം തന്നെ ജീവിതം
സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറെ 1968ല്‍ എനിക്ക് പരിചയപ്പെടുത്തിയത് ദേവരാജന്‍ മാസ്റ്ററാണ്. 'പഴശ്ശിരാജ'യിലെ 'ചൊട്ടമുതല്‍ ചുടലവരെ...' എന്ന പാട്ട് ചിട്ടപ്പെടുത്തിയ ആര്‍.കെ. ശേഖര്‍ മലയാളിയുടെ മനസ്സില്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിനുവേണ്ടിയുള്ള... ![]()
'മദ്രാസിന്റെ മൊസാര്‍ട്ടിന്' ഓസ്‌കര്‍ ചെന്നൈയ്ക്ക് കൊണ്ടാട്ടം
ചെന്നൈ: മദ്രാസിന്റെ മൊസാര്‍ട്ട് എ.ആര്‍. റഹ്മാന്‍ ഇരട്ട ഓസ്‌കര്‍ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ഉത്സവഛായയിലാണ് അദ്ദേഹത്തിന്റെ ചെന്നൈ നഗരം. റഹ്മാന്റെ പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ഓസ്‌കര്‍ ആഘോഷം പങ്കിടുകയാണ് ആരാധകര്‍. തമിഴ്‌നാടിന് കാത്തിരുന്നു കിട്ടിയ 'നോണ്‍സ്റ്റോപ്പ്... ![]() |