
ഇന്ത്യന്‍ സംഗീതത്തെ ലോകമറിഞ്ഞു -ചിത്ര
Posted on: 24 Feb 2009
ആലപ്പുഴ: എ.ആര്‍. റഹ്മാന് ഓസ്‌ക്കര്‍ അവാര്‍ഡ് ലഭിച്ചതിലൂടെ ഇന്ത്യന്‍ സംഗീതത്തെ ലോകമറിഞ്ഞതായി ഗായിക കെ.എസ്. ചിത്ര അഭിപ്രായപ്പെട്ടു. ലോകത്തിലെവിടെച്ചെന്നാലും ഇന്ത്യന്‍ സംഗീതജ്ഞര്‍ക്ക് മതിപ്പുണ്ടാകും. റഹ്മാന് ലഭിച്ച ഈ അംഗീകാരത്തില്‍ രാജ്യത്തിന്റെ സന്തോഷം പങ്കിടുന്നതായും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ചിത്ര പറഞ്ഞു. ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയിലൂടെ ടെക്‌നീഷ്യന്‍മാര്‍ക്കും അംഗീകാരം ലഭിച്ചതായി അവര്‍ അഭിപ്രായപ്പെട്ടു.
