ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നു - എം.ജി. ശ്രീകുമാര്‍

Posted on: 24 Feb 2009


തിരുവനന്തപുരം: റസൂല്‍ പൂക്കുട്ടിയുടെയും എ.ആര്‍. റഹ്മാന്റെയും നേട്ടത്തില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നതായി ഗായകന്‍ എം.ജി. ശ്രീകുമാര്‍ പറഞ്ഞു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ തനിക്ക് എ.ആര്‍.റഹ്മാനെ അറിയാം. സംഗീതത്തോടുള്ള ആത്മാര്‍പ്പണം, ഈശ്വരവിശ്വാസം, അമ്മയോടുള്ള സ്നേഹം ഇവയാണ് അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍.




MathrubhumiMatrimonial