
പുരസ്‌കാരലബ്ധി ഇന്ത്യയ്ക്കഭിമാനം - ഒ.എന്‍.വി.
Posted on: 24 Feb 2009
ലോകസിനിമയിലെ പരമോന്നത പുരസ്‌കാരമായി കരുതപ്പെടുന്ന ഓസ്‌കര്‍ റസൂല്‍ പൂക്കുട്ടിക്കും എ.ആര്‍.റഹ്മാനും ലഭിച്ചത് ഇന്ത്യയ്ക്ക് വിശേഷിച്ച് കേരളത്തിന് അതുല്യമായ അഭിമാനത്തിന് വക നല്‍കിയിരിക്കുന്നുവെന്ന് ഒ.എന്‍.വി. കുറുപ്പ് അഭിപ്രായപ്പെട്ടു. സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളിലും ഇതുപോലെ മറ്റേതൊരു വിദഗ്ദ്ധ രുമായി മത്സരിക്കാനും ഒന്നാംസ്ഥാനത്തെത്താനും കഴിവുള്ള പ്രതിഭകള്‍ നമ്മുടെ നാട്ടില്‍ എവിടെയൊക്കെയോ മറഞ്ഞുകിടക്കുന്നു. അവസരങ്ങള്‍ നല്‍കിയാല്‍ അവര്‍ ഇതുപോലെതന്നെ അഭിമാനകരമായ നേട്ടം കൊണ്ടുവരും.
ലോകസിനിമിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും അവരുടെ വിനയം എന്നെ ഏറെ ആകര്‍ഷിച്ചു - അദ്ദേഹം പറഞ്ഞു.
ലോകസിനിമിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും അവരുടെ വിനയം എന്നെ ഏറെ ആകര്‍ഷിച്ചു - അദ്ദേഹം പറഞ്ഞു.
