മോഷെ, തീയില്‍നിന്ന് രക്ഷിക്കപ്പെട്ടവന്‍
മുംബൈ: ഇസ്രായേലുകാരുടെ ആണ്‍മക്കളെ കൊലചെയ്യാന്‍ ഈജിപ്തിലെ ഫറവോ ഉത്തരവിട്ടപ്പോള്‍, മോശയെ സഹോദരി പെട്ടിയിലാക്കി പുഴയിലൊഴുക്കിയെന്ന് പഴയ നിയമം. ഭീകരരുടെ താണ്ഡവത്തില്‍ നിരപരാധികള്‍ വെടിയേറ്റ് പിടഞ്ഞപ്പോള്‍, മോഷെ ഹോറ്റ്‌സ്ബര്‍ഗിനെ രക്ഷിക്കാനെത്തിയത് അമ്മായി സാന്ദ്ര... ![]()
'യെസ്' ബാങ്ക് ചെയര്‍മാന്‍ അശോക് കപൂര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: 'യെസ്' ബാങ്ക് ചെയര്‍മാന്‍ അശോക് കപൂറിനെ ട്രൈഡന്റ്-ഒബ്‌റോയി ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ബാങ്കിന്റെ പ്രൊമോട്ടര്‍മാരിലൊരാളാണ് അശോക്കപൂര്‍. ![]()
തകര്‍ന്ന താജിന്റെ ഉള്ളുകാണാന്‍ ടാറ്റ നിന്നില്ല
മുംബൈ: അലങ്കാരവും പ്രൗഢിയും നിറഞ്ഞുനിന്നിരുന്ന താജ്മഹല്‍ ഹോട്ടലിന്റെ അകത്തെ മുറികളെല്ലാം നശിച്ച നിലയില്‍. ഒരു യുദ്ധഭൂമിയുടെ ഭീകരമുഖമാണ് ഇവിടെയെല്ലാം അനാവരണം ചെയ്യപ്പെടുന്നത്. വേദനിച്ച രത്തന്‍ ടാറ്റ മുറിക്കകത്ത് കയറി നാശനഷ്ടങ്ങള്‍ നോക്കിക്കണ്ടില്ല. എല്ലാം ശരിയാകുമെന്ന... ![]()
നരിമാന്‍ ഹൗസും ട്രൈഡന്റും ഒഴിപ്പിച്ചു; താജില്‍ പോരാട്ടം തുടരുന്നു
മുംബൈ: രാജ്യത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മുംബൈയില്‍ നടന്ന ഭീകരരുടെ തേര്‍വാഴ്ചയ്‌ക്കെതിരെ സുരക്ഷാസേനയുടെ നടപടി വെള്ളിയാഴ്ച രാത്രിയും തുടര്‍ന്നു. നക്ഷത്രഹോട്ടലായ താജിലാണ് രണ്ടു ദിനരാത്രങ്ങള്‍ പിന്നിട്ട് കമാന്‍ഡോ ഓപ്പറേഷന്‍ തുടരുന്നത്. മറ്റൊരു... ![]()
കൂട്ടക്കുരുതി കടലില്‍ത്തുടങ്ങി
മുംബൈ: മഹാനഗരത്തെ വിറപ്പിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഭീകരപ്രവര്‍ത്തകര്‍ ഉള്‍ക്കടലില്‍നിന്നുതന്നെ കൂട്ടക്കുരുതി തുടങ്ങിയതായി സുരക്ഷാവൃത്തങ്ങള്‍. അഞ്ചു മീന്‍പിടിത്തക്കാരെ കൊന്നു കടലിലെറിഞ്ഞശേഷമാണ് ഇവര്‍ മുംബൈ തീരത്തോടടുത്തത്.'കുബേര്‍' എന്ന മീന്‍പിടിത്തബോട്ട്... ![]()
വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം നിര്‍ത്തി
മുംബൈ: മുംബൈയില്‍ പലയിടത്തായി ഭീകരാക്രമണം നടക്കുന്നു എന്ന തെറ്റായ വിവരം നഗരത്തിലാകെ പരന്നതിനെത്തുടര്‍ന്ന് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍... ![]()
ചോരവീണപ്പോഴും തലകുനിക്കാതെ താജ്
ജംഷേദ്ജി ടാറ്റ എന്ന മഹാന് ജന്മനാടിനോടുള്ള പ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ ഹോട്ടല്‍ ഭീതിപ്പെടുത്തുന്ന നിശ്ശബ്ദത പുതച്ചുനില്‍ക്കുന്നു. അതിന്റെ ജനാലകളിലും കവാടത്തിനരികിലുമിരുന്നു കുറുകിയിരുന്ന പ്രാവുകള്‍ അവിടം വിട്ടുപോയി. ഹോട്ടലിനു മുമ്പിലെ റോഡരികിലിരുന്നു... ![]()
ഗേറ്റ്‌വേയില്‍ വെടിയൊച്ചകള്‍ മാത്രം
മുംബൈ: മഹാനഗരത്തിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു ഗേറ്റ് വേ ഓഫ് ഇന്ത്യയും തൊട്ടു മുന്നിലെ താജ്മഹല്‍ ഹോട്ടലും. ജനനിബിഡമായ സായാഹ്നങ്ങള്‍ ഗേറ്റ്‌വേയുടെ പ്രത്യേകത. കമിതാക്കളും നവദമ്പതിമാരും കുടുംബങ്ങളും ഇവിടേക്ക് പതിവായി ഒഴുകി. ഗേറ്റ് വേക്ക്... ![]()
കൊല്ലപ്പെട്ടവരില്‍ 18 വിദേശികള്‍
മുംബൈ: ഭീകരാക്രമണത്തില്‍ 18 വിദേശികളാണ് കൊല്ലപ്പെട്ടതെന്നും അവരില്‍ 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് പറഞ്ഞു. എന്നാല്‍ 22ലേറെ വിദേശികള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. മൂന്ന് ജര്‍മന്‍കാര്‍, മൂന്ന് ഇസ്രായേലുകാര്‍,... ![]()
പ്രണബിന്‍േറത് സങ്കുചിതദേശസ്നേഹമെന്ന് പാകിസ്താന്‍
അജ്മീര്‍: മുംബൈയിലെ തീവ്രവാദആക്രമണത്തിനു പിന്നില്‍ പാകിസ്താനിലെ ചിലരാണെന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്‍ രൂക്ഷമായി പ്രതികരിച്ചു. മുഖര്‍ജിയുടെ പ്രസ്താവന സങ്കുചിതമായ രാജ്യസ്നേഹമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി... ![]()
താജിനെ നിത്യസ്മാരകമാക്കും -കൃഷ്ണകുമാര്‍
മുംബൈ: താജ് ഹോട്ടലിനെ ഭീകരതയ്‌ക്കെതിരായ നിത്യസ്മാരകമാക്കി പടുത്തുയര്‍ത്തുമെന്നും അതിന്റെ പൈതൃക പദവി വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ഹോട്ടല്‍സ് വൈസ് ചെയര്‍മാന്‍ ആര്‍.കെ. കൃഷ്ണകുമാര്‍ പറഞ്ഞു. ഞങ്ങളുടെ ജീവനക്കാരില്‍ പതിനഞ്ചു പേര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നല്‍കേണ്ടി... ![]()
ഐ.എസ്.ഐ. മേധാവി ഇന്ത്യയിലേക്ക്
ഇസ്‌ലാമാബാദ്: മുംബൈയിലെ തീവ്രവാദികള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ. തലവന്‍ ഇന്ത്യയിലെത്തും. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ്... ![]()
കണ്ണീരോടെ വിട
മുംബൈ: ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളികളുമായി ധീരനായകന്‍ ഹേമന്ത് കര്‍ക്കരെയ്ക്ക് മുംബൈ നഗരം ശനിയാഴ്ച വിട നല്‍കി. ശിവാജി പാര്‍ക്കിന് സമീപമുള്ള വീട്ടില്‍ നിന്നാണ് ഹേമന്ത് കര്‍ക്കരെയുടെ മൃതദേഹം വഹിച്ച് പുഷ്പാലംകൃതമായ വണ്ടിനീങ്ങിയത്. ആയിരക്കണക്കിനാളുകള്‍... ![]()
ഏറ്റുമുട്ടല്‍: മേജര്‍ സന്ദീപ് വീരമൃത്യു വരിച്ചു
മുംബൈ: താജ് ഹോട്ടലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ദേശീയ സുരക്ഷാ സേനയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ (31) വീരമൃത്യു വരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപിന് വ്യാഴാഴ്ച രാത്രി നടന്ന വെടിവെപ്പിലാണ് മാരകമായി പരിക്കേറ്റത്. നാനൂറോളം മുറികളുള്ള താജ്മഹല്‍... ![]()
മേജര്‍ സന്ദീപിന് അന്ത്യാഞ്ജലി
ബാംഗ്ലൂര്‍: തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാജ്യം വീരോചിതമായ വിട നല്കി. ഭാരതമാതാവിന് ജയ്‌വിളിച്ചും ധീരയൗവനത്തിന് അമരത്വം നേര്‍ന്നും എത്തിയ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സന്ദീപിന്റെ മൃതദേഹം ഹെബ്ബാളിലെ വൈദ്യുതിശ്മശാനത്തില്‍... ![]()
ഭീകരരുടെ വെടിയേറ്റ ഏറാമലയിലെ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: മുംബൈയില്‍ ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റ ഫ്രഞ്ച് കപ്പലിലെ ക്രൂയിസ് ഡയറക്ടര്‍ വടകര ഏറാമല സ്വദേശി രമേശ് ചെറുവത്ത് (40) അദ്ഭുതകരമായി രക്ഷപ്പെട്ടു. താജ്‌ഹോട്ടലില്‍ തന്റെ മേലുദ്യോഗസ്ഥന്‍ ഗ്രീക്ക് സ്വദേശി ആന്‍ഡ്രൂ ലിവാറിസിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്... ![]() |