
കണ്ണീരോടെ വിട
Posted on: 30 Nov 2008
മുംബൈ: ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍ 'ഭാരത് മാതാ കീ ജയ്' വിളികളുമായി ധീരനായകന്‍ ഹേമന്ത് കര്‍ക്കരെയ്ക്ക് മുംബൈ നഗരം ശനിയാഴ്ച വിട നല്‍കി. ശിവാജി പാര്‍ക്കിന് സമീപമുള്ള വീട്ടില്‍ നിന്നാണ് ഹേമന്ത് കര്‍ക്കരെയുടെ മൃതദേഹം വഹിച്ച് പുഷ്പാലംകൃതമായ വണ്ടിനീങ്ങിയത്. ആയിരക്കണക്കിനാളുകള്‍ ദാദര്‍ വരെയുള്ള റോഡിന്റെ ഇരുവശത്തും ഫ്‌ളാറ്റുകളിലും ധീരനായകനെ അവസാനനോക്കുകാണാന്‍ നിറഞ്ഞുനിന്നിരുന്നു.
