ഐ.എസ്.ഐ. മേധാവി ഇന്ത്യയിലേക്ക്‌

Posted on: 29 Nov 2008


ഇസ്‌ലാമാബാദ്: മുംബൈയിലെ തീവ്രവാദികള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ. തലവന്‍ ഇന്ത്യയിലെത്തും.

പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയോട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഐ.എസ്.ഐ. മേധാവി ലഫ്. ജനറല്‍ അഹമ്മദ് ഷൂജ പാഷയെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് പാകിസ്താന്‍ അറിയിച്ചു. ലഫ്. ജനറല്‍ പാഷ ഈയിടെയാണ് ഐ.എസ്.ഐ മേധാവിയായി നിയമിതനായത്.



MathrubhumiMatrimonial