Crime News
തസ്‌നിയുടെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, സി.ഇ.ടി. പ്രിന്‍സിപ്പല്‍ എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍...



ബാര്‍ കോഴ: സുപ്രീംകോടതി അഭിഭാഷകരുടെ ഉപദേശം തേടിയതെന്തിനെന്ന് കോടതി

തിരുവനന്തപുരം: ബാര്‍ കോഴ േകസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ആരാഞ്ഞു. അഡ്വേക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും ഉള്ളപ്പോള്‍ അവരെ മറികടന്ന്...



ഹനീഫ വധം : പോലീസിന്റെ കൈയും കാലും കെട്ടിയിട്ടു - പിണറായി

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസിന്റെ കൈയും കാലും കെട്ടിയിടപ്പെട്ട നിലയിലാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ പറഞ്ഞു. നിഷ്പക്ഷരും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരെക്കൊണ്ട്് കേസന്വേഷിപ്പിക്കണമെന്ന് അദ്ദേഹം...



ബസില്‍ കൊണ്ടുവന്ന 100 പായ്ക്കറ്റ് മയക്കുമരുന്ന് പിടികൂടി

എടക്കര: മയക്കുമരുന്നായി ഉപയോഗിക്കുന്ന കൊടീന്‍ ഫോസ്‌ഫേറ്റ് കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് എക്‌സൈസ് അധികൃതര്‍ പിടികൂടി. ഗൂഡല്ലൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വ്യാഴാഴ്ച 12ന് വന്ന ബസില്‍നിന്നാണ് വഴിക്കടവ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്....



ട്രാഫിക് കുറ്റകൃത്യം: ലൈസന്‍സ് സസ്‌പെന്‍ഷന്‍ നിര്‍ബന്ധമാക്കുന്നു

പിന്‍സീറ്റുകാരനും ഹെല്‍െമറ്റ് കൊച്ചി: ട്രാഫിക് കുറ്റകൃത്യം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് ഒന്നുമുതല്‍ ആറ് മാസം വരെ സസ്‌പെന്‍ഡ് ചെയ്യുന്നത് നിയമപരമായി നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതി യോഗം വ്യാഴാഴ്ച തീരുമാനിച്ചു....



മാര്‍ക്ക് തിരുത്തല്‍ ശ്രമം ആസൂത്രിതമെന്ന് സൂചന

തിരുവനന്തപുരം : കേരള സര്‍വകലാശാലാ യൂണിയന്‍ മുന്‍ ചെയര്‍മാനെ മാര്‍ക്ക് തിരുത്തി എം.എ. ജയിപ്പിക്കാന്‍ നടത്തിയ ശ്രമം ആസൂത്രിതനീക്കമായിരുന്നുവെന്ന് സൂചന. ഇദ്ദേഹത്തിന്റെ ഇന്റേണല്‍ മാര്‍ക്കില്‍ പിശകുണ്ടെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സര്‍വകലാശാലക്ക്...



വെളുപ്പിക്കാന്‍ ഹവാല... വിശ്വസ്തനായി എന്നും സുരേഷ് ബാബു

കൊച്ചി: നാട്ടിലും വിദേശത്തും സഹായികളെ നിയമിച്ച് ഹവാല ഇടപാട്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ നേടിയ കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉതുപ്പ് വര്‍ഗീസ് കണ്ടെത്തിയ വഴി അതായിരുന്നു. ഉതുപ്പിന്റെ കേരളത്തിലെ ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് സുരേഷ്...



മാവേലി സ്റ്റോറില്‍നിന്ന് ലഭിച്ച ആട്ടയില്‍ പുഴുവും കുറുഞ്ചാത്തനും

എടപ്പാള്‍: സപ്ലൈകോയുടെ കീഴിലുള്ള വട്ടംകുളം മാവേലിസ്റ്റോറില്‍നിന്ന് ലഭിച്ച ആട്ടയുടെ പായ്ക്കറ്റില്‍ പുഴുവും കുറുഞ്ചാത്തനും. കുറ്റിപ്പാല സ്വദേശി റനീഷ് വാങ്ങിയ ആട്ട വീട്ടില്‍പ്പോയി പൊട്ടിച്ചു പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിറയെ കുറുഞ്ചാത്തനെയും പുഴുവിനെയും...



അന്വേഷണ സംഘത്തെ വെട്ടിച്ച് മുഖ്യപ്രതി കടന്നു

കോതമംഗലം: നേര്യമംഗലം ആനവേട്ട കേസിലെ മുഖ്യപ്രതി അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നു. കുട്ടമ്പുഴ കുറ്റിയാംചാല്‍ പാലമല റെജിയാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ചൊവ്വാഴ്ച കാട്ടിലേക്ക് കടന്നത്. ഇയാള്‍ നാലാനകളെ കൊന്ന് കൊമ്പെടുത്തതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ...



തീവണ്ടിയില്‍ കടത്തിയ നാലുചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കണ്ണൂര്‍: തീവണ്ടിയില്‍ കടത്തിയ നാലുചാക്ക് പുകയില ഉത്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി കണ്ണൂരില്‍ പിടിയിലായി. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. ബനാറസ് സ്വദേശി അഖിലേഷ്‌കുമാര്‍...



ചന്ദനക്കടത്ത് സംഘത്തിലെ ഒരാള്‍ പിടിയില്‍; മൂന്നുപേര്‍ രക്ഷപ്പെട്ടു

മറയൂര്‍: മറയൂര്‍ ചന്ദനക്കാടുകളില്‍നിന്ന് ചന്ദനം മുറിച്ചുകടത്താന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചന്ദനലോബിയിലെ ഒരാളെ വനപാലകര്‍ പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു. പിടികൂടിയ മോഷ്ടാവിന്റെ ആക്രമണത്തില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ്...



ഓപ്പറേഷന്‍ രുചി; 17 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് 17 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 237 സ്ഥാപനങ്ങള്‍ക്ക് നവീകരണ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ലഘുവായ കുറ്റങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 4,21,500 രൂപ പിഴ...



കടബാധ്യത തീര്‍ക്കാമെന്നു പറഞ്ഞ് യുവാവിന്റെ പത്തു ലക്ഷം കവര്‍ന്നു

കുമളി: ബാങ്കിലെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് തുക കണ്ടെത്തി നല്‍കാമെന്നു വിശ്വസിപ്പിച്ച് തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് പത്തു ലക്ഷം രൂപയും അന്‍പതു ചെക്ക് ലീഫുകളും തട്ടിയെടുത്തതായി പരാതി. വെള്ളിയാഴ്ച ഉച്ചയോടുകൂടി കുമളി തേക്കടി ജങ്ഷനിലാണ് സംഭവം. തിരുപ്പൂര്‍ സ്വദേശി...



ജയാനന്ദവധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

സുള്ള്യ: കക്ക്യാന കല്‍ക്കയിലെ ജയാനന്ദയെ(53) കൊന്ന് കാട്ടില്‍ തള്ളിയ കേസില്‍ പിടിയിലായ പ്രതികളെ കോടതി രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജയാനന്ദയുടെ ഭാര്യ ലീല, കാമുകന്‍ ധനഞ്ജയ്, സുഹൃത്തുക്കളായ ദിനേശ് പൂജാരി, ചന്ദ്രകാന്ത്, ചിന്തന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍...



കഞ്ചാവ് കൃഷിക്കാരനും കൂട്ടാളികളും പിടിയില്‍

മുളങ്കുന്നത്തുകാവ്: അഞ്ച് കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. കേരളത്തിനു പുറത്ത് കഞ്ചാവ് കൃഷി നടത്തിയശേഷം ഇവിടെയെത്തിച്ച് കച്ചവടം നടത്തുന്നയാളാണ് പിടിയിലായവരില്‍ ഒരാള്‍. വെള്ളാനിക്കോട് കല്ലൂര്‍ കുറ്റാറപ്പിള്ളി വീട്ടില്‍ ജോബി കെ. ബേബി (45)യെയാണ് കോലഴി എക്‌സൈസ്...



ആനവേട്ട: തന്റെ ജീവന് ഭീഷണിയെന്ന് പങ്കജാക്ഷന്‍

മലയാറ്റൂരിന് പുറത്തും ആനവേട്ട നടത്തിയെന്ന് എല്‍ദോ കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആനവേട്ട കേസിലെ ഒന്നാം പ്രതി മരിച്ചു പോയ ഐക്കരമറ്റം വാസുവിന്റെ കൂടെ ജോലി ചെയ്ത പങ്കജാക്ഷന്‍. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ഐക്കരമറ്റം വാസു അസ്വസ്ഥനായിരുന്നുവെന്നും...






( Page 45 of 94 )



 

 




MathrubhumiMatrimonial