ജയാനന്ദവധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Posted on: 01 Aug 2015
സുള്ള്യ: കക്ക്യാന കല്‍ക്കയിലെ ജയാനന്ദയെ(53) കൊന്ന് കാട്ടില്‍ തള്ളിയ കേസില്‍ പിടിയിലായ പ്രതികളെ കോടതി രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജയാനന്ദയുടെ ഭാര്യ ലീല, കാമുകന്‍ ധനഞ്ജയ്, സുഹൃത്തുക്കളായ ദിനേശ് പൂജാരി, ചന്ദ്രകാന്ത്, ചിന്തന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 14-ന് കാണാതായ ജയാനന്ദയുടെ മൃതദേഹം അഴുകിയനിലയില്‍ കഴിഞ്ഞ ദിവസമാണ് പട്ടാജെ മീപ്പലയിലെ വനമേഖലയില്‍ പോലീസ് കണ്ടെത്തുന്നത്.
കൊലപാതകത്തിനുള്ള പ്രതിഫലമായി ധനഞ്ജയോട് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ കൊലയാളി സംഘം മൊഴിനല്‍കി. ജയാനന്ദയെ ഇല്ലാതാക്കാനായി മെയ് 17-ന് നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ബൈക്കില്‍ ജീപ്പിടിച്ച് കൊല്ലാനായിരുന്നു പദ്ധതിയെങ്കിലും ജയാനന്ദ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം മറ്റൊരവസരം നോക്കിയിരിക്കെയാണ് ഭാര്യ ലീലയുടെ കൂടെ സഹായത്താല്‍ കൊലയാളിസംഘം കൃത്യം നടത്തുന്നത്.
ജ്യോത്സ്യനെക്കാണാന്‍ പോകണമെന്ന് പറഞ്ഞ് ലീലയാണ് ജയാനന്ദയെ ബൈക്കില്‍ പുറത്തേക്കയച്ചത്. ഈ വിവരം കൊലയാളി സംഘത്തിന് കൈമാറിയതും ലീല തന്നെ. പിന്നീട് ബൈക്ക് തടഞ്ഞുനിര്‍ത്തി കാറില്‍ വിജനമായ സ്ഥലത്തേക്ക് എത്തിച്ച ശേഷം കൃത്യം നടത്തുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ലീല നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെ ജയാനന്ദയുടെ ബൈക്ക് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ ലീലയും ധനഞ്ജയും തമ്മിലുള്ള രഹസ്യബന്ധം അറിഞ്ഞതോടെ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതാണ് പിന്നീട് അഞ്ചംഗ കൊലപാതക സംഘത്തിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്.
ദക്ഷിണകര്‍ണാടക പോലീസ് സൂപ്രണ്ട് ഡോ.ശരണപ്പയുടെ നേതൃത്വത്തില്‍ സുള്ള്യ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാറാണ് കേസന്വേഷിച്ചത്.