ആനവേട്ട: തന്റെ ജീവന് ഭീഷണിയെന്ന് പങ്കജാക്ഷന്‍
Posted on: 25 Jul 2015
മലയാറ്റൂരിന് പുറത്തും ആനവേട്ട നടത്തിയെന്ന് എല്‍ദോ

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആനവേട്ട കേസിലെ ഒന്നാം പ്രതി മരിച്ചു പോയ ഐക്കരമറ്റം വാസുവിന്റെ കൂടെ ജോലി ചെയ്ത പങ്കജാക്ഷന്‍. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ഐക്കരമറ്റം വാസു അസ്വസ്ഥനായിരുന്നുവെന്നും പങ്കജാക്ഷന്‍ വ്യക്തമാക്കി. ആനവേട്ട സംഘത്തിന് പാലക്കാടും താവളമുണ്ടായിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ആനവേട്ടക്കേസില്‍ പുതിയ വിവരങ്ങളുമായി രണ്ടാം പ്രതി എല്‍ദോയും രംഗത്തെത്തി. മലയാറ്റൂര്‍ ഡിവിഷന് പുറത്തും ആനവേട്ട നടത്തിയിട്ടുണ്ടെന്ന് എല്‍ദോ വെളിപ്പെടുത്തി. മലയാറ്റൂരിന് പുറത്ത് വാഴച്ചാല്‍ ഡിവിഷനില്‍ വേട്ട നടത്തിയെന്നാണ് എല്‍ദോ നല്‍കുന്ന വിവരം. അഞ്ച് ആനകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെങ്കിലും കുടുതല്‍ ആനകള്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.
ഐക്കരമറ്റം വാസും മരിച്ച സാഹചര്യത്തില്‍ എല്‍ദോ മുഖ്യപ്രതിസ്ഥാനത്ത് എത്തിയിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പാണ് വാസുവിനൊപ്പം ആനവേട്ടസംഘത്തില്‍ ചേര്‍ന്നതെന്ന് എല്‍ദോ പറഞ്ഞു. മുറിച്ചെടുത്ത ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തം എത്തിച്ചിരുന്നു. ഒരു കിലോക്ക് 40,000 രൂപക്ക് മുകളിലാണ് ലഭിച്ചിരുന്നത്. എറണാകുളത്തും ചെന്നൈയിലും മധുരയിലും ഒളിവില്‍ താമസിച്ചിരുന്നതായും എല്‍ദോ പറഞ്ഞു.