Crime News

ഓപ്പറേഷന്‍ രുചി; 17 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

Posted on: 03 Aug 2015


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് 17 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
237 സ്ഥാപനങ്ങള്‍ക്ക് നവീകരണ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ലഘുവായ കുറ്റങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 4,21,500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. പരിശോധനാ ഘട്ടത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 26 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയക്കുകയും ചെയ്തു.
ശുചിത്വമില്ലാതെയും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഓണ വിപണി ലക്ഷ്യമാക്കി വിപണിയിലെത്തുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ അനുവദനീയമല്ലാത്ത രാസപദാര്‍ഥങ്ങളും കൃത്രിമനിറങ്ങളും ചേര്‍ത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെയും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കെതിരെയുള്ള പരാതികള്‍ 18004251125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 

 




MathrubhumiMatrimonial