Crime News

തസ്‌നിയുടെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Posted on: 23 Aug 2015


തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, സി.ഇ.ടി. പ്രിന്‍സിപ്പല്‍ എന്നിവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസ് അയച്ചു.

സപ്തംബര്‍ നാലിന് മലപ്പുറം തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് പരിഗണിക്കും. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

 




MathrubhumiMatrimonial