മാര്‍ക്ക് തിരുത്തല്‍ ശ്രമം ആസൂത്രിതമെന്ന് സൂചന
Posted on: 12 Aug 2015
തിരുവനന്തപുരം : കേരള സര്‍വകലാശാലാ യൂണിയന്‍ മുന്‍ ചെയര്‍മാനെ മാര്‍ക്ക് തിരുത്തി എം.എ. ജയിപ്പിക്കാന്‍ നടത്തിയ ശ്രമം ആസൂത്രിതനീക്കമായിരുന്നുവെന്ന് സൂചന.
ഇദ്ദേഹത്തിന്റെ ഇന്റേണല്‍ മാര്‍ക്കില്‍ പിശകുണ്ടെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സര്‍വകലാശാലക്ക് കത്ത് നല്‍കിയത്.
ഹിയറിങ്ങിന് വിളിച്ചപ്പോള്‍ മാര്‍ക്കില്‍ പിശക് വന്നിരുന്നുവെന്ന് കാണിക്കുന്ന ഒരു രേഖയും കോളേജില്‍ ഇല്ലെന്ന് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. തങ്കമണി പറഞ്ഞു. പി.വി.സി.യാണ് ഹിയറിങ് നടത്തിയത്.
മാര്‍ക്കില്‍ പിശകുണ്ടെന്നും തിരുത്തി നല്‍കണമെന്നും പറഞ്ഞ് നല്‍കിയ കത്തില്‍ പി.വി.സി. തുടര്‍ നടപടികളിലേക്ക് നീങ്ങുന്ന വിവരം മാതൃഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ക്ക് തിരുത്തി നല്‍കുന്നതിന് ആധികാരികമായ രേഖകളൊന്നും കാണാഞ്ഞതിനെ തുടര്‍ന്ന് കത്ത് നല്‍കിയ മുന്‍ പ്രിന്‍സിപ്പലിനെയും ഹിയറിങ്ങിന് വിളിക്കും.
ഇക്കാര്യം കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ എസ്.കൃഷ്ണകുമാര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടിരുന്നു.