Crime News

മാവേലി സ്റ്റോറില്‍നിന്ന് ലഭിച്ച ആട്ടയില്‍ പുഴുവും കുറുഞ്ചാത്തനും

Posted on: 06 Aug 2015


എടപ്പാള്‍: സപ്ലൈകോയുടെ കീഴിലുള്ള വട്ടംകുളം മാവേലിസ്റ്റോറില്‍നിന്ന് ലഭിച്ച ആട്ടയുടെ പായ്ക്കറ്റില്‍ പുഴുവും കുറുഞ്ചാത്തനും. കുറ്റിപ്പാല സ്വദേശി റനീഷ് വാങ്ങിയ ആട്ട വീട്ടില്‍പ്പോയി പൊട്ടിച്ചു പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിറയെ കുറുഞ്ചാത്തനെയും പുഴുവിനെയും കണ്ടത്. മാവേലിസ്റ്റോറില്‍ വിളിച്ച് വിവരംപറഞ്ഞപ്പോള്‍ സാധനം മാറ്റിനല്‍കാമെന്നായിരുന്നു മറുപടി.

15രൂപ വിലയുള്ള പായ്ക്കറ്റിനു പിറകില്‍ നിര്‍മാണത്തീയതിയോ കാലാവധിതീരുന്ന തീയതിയോ വ്യക്തമല്ല. നേരത്തെ ഈ സ്റ്റോറില്‍നിന്നു വാങ്ങിയ കടലയിലും ഇത്തരത്തില്‍ നിറയെ കുറുഞ്ചാത്തനെ കണ്ടെത്തിയിരുന്നു. സംഭവംസംബന്ധിച്ച് റനീഷ് അധികാരികള്‍ക്ക് പരാതി നല്‍കി.

 

 




MathrubhumiMatrimonial