
തീവണ്ടിയില്‍ കടത്തിയ നാലുചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി
Posted on: 05 Aug 2015

കണ്ണൂര്‍: തീവണ്ടിയില്‍ കടത്തിയ നാലുചാക്ക് പുകയില ഉത്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി കണ്ണൂരില്‍ പിടിയിലായി. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. ബനാറസ് സ്വദേശി അഖിലേഷ്‌കുമാര്‍ സഹായി (26) ആണ് അറസ്റ്റിലായത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വിതരണത്തിന് കൊണ്ടുവരികയായിരുന്നു ഇവ. ആര്‍.പി.എഫ്.സി.ഐ. പി.വിജയകുമാര്‍, റെയില്‍വേ പോലീസ് എസ്.ഐ. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുടീമുകളുംചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പുകയില ഉത്പന്നങ്ങള്‍ക്ക് 50,000 രൂപ വിലവരും.
