ബസില്‍ കൊണ്ടുവന്ന 100 പായ്ക്കറ്റ് മയക്കുമരുന്ന് പിടികൂടി
Posted on: 14 Aug 2015
എടക്കര: മയക്കുമരുന്നായി ഉപയോഗിക്കുന്ന കൊടീന്‍ ഫോസ്‌ഫേറ്റ് കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് എക്‌സൈസ് അധികൃതര്‍ പിടികൂടി. ഗൂഡല്ലൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വ്യാഴാഴ്ച 12ന് വന്ന ബസില്‍നിന്നാണ് വഴിക്കടവ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ മയക്കുമരുന്ന് പിടികൂടിയത്.
50 ഗ്രാമിന്റെ നൂറുപായ്ക്കറ്റുകള്‍ ബസിന്റെ ബര്‍ത്തില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍നിന്ന് ബാഗിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കൊടീന്‍ ഫോസ്‌ഫേറ്റ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് നിയമത്തിലെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തി അളവില്‍ക്കൂടുതല്‍ കൊടീന്‍ ഫോസ്‌ഫേറ്റ് കൈവശംവെക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. മയക്കുമരുന്നായി ഉപയോഗിക്കുന്ന കറുപ്പില്‍നിന്നാണ് കൊടീന്‍ ഫോസ്‌ഫേറ്റ് വേര്‍തിരിച്ചെടുക്കുന്നത്.
ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, വിപിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. സുധാകരന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍ എന്നിവര്‍ചേര്‍ന്ന് പിടികൂടിയ കൊടീന്‍ ഫോസ്‌ഫേറ്റ് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.