Crime News
അഞ്ച് ആനകളെ കൂടി വെടിവച്ചതായി എല്‍ദോസിന്റെ മൊഴി

കോതമംഗലം: ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൂവപ്പാറ പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ്, ഒന്നാം പ്രതി കെ.ഡി. കുഞ്ഞുമോന്‍, റെജി എന്നിവരേയും കൊണ്ട് അന്വേഷണ സംഘം വനത്തില്‍ ടെന്റ് കെട്ടി അന്വേഷണം നടത്തുന്നു. എല്‍ദോസിനെ ചോദ്യം ചെയ്തതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും...



മനോജ് വധം: പി.ജയരാജന്‍ പ്രതിയാകും

കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവായ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതിയാകാന്‍ സാധ്യത. ഗൂഢാലോചനക്കേസില്‍ ജയരാജനെതിരെ സി.ബി.ഐ.ക്ക് തെളിവ് ലഭിച്ചതായാണ് വിവരം. നേരത്തെ അരിയില്‍ ഷുക്കൂര്‍വധക്കേസിലും ജയരാജന്‍ പ്രതിയായിരുന്നു....



കരിപ്പൂര്‍ വെടിവെപ്പ്; പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധനാഫലം വൈകുന്നു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍, വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളിന്റെ ബാലിസ്റ്റിക് പരിശോധനാ ഫലം വൈകുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. സംഭവംനടന്ന് ഒന്നര മാസമാകാറായിട്ടും തിരുവനന്തപുരത്തെ ലാബില്‍ പിസ്റ്റളിന്റെ പരിശോധന...



കോന്നി സംഭവം: അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം എം.എസ്.പി. കമാന്‍ഡന്റ് ഉമാബഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കി. എ.ഡി.ജി.പി. ബി.സന്ധ്യ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. ഐ.ജി. മനോജ് എബ്രഹാമിന്റെ...



യുവതിയെ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

കരുളായി: ഭര്‍തൃമതിയെ അടച്ച കിടപ്പുമുറിയില്‍ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. പിലാക്കോട്ടുപാടം വാളാംപറമ്പന്‍ ഹുസൈന്‍-റുഖിയ ദമ്പതിമാരുടെ മകള്‍ ഫസീല(27)യെയാണ് വ്യാഴാഴ്ച ഒമ്പതരയോടെ പുറത്തുനിന്നു അടച്ചുപൂട്ടിയ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്....



വിദ്യാര്‍ഥിയുടെ കൊലപാതകം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന ശക്തികുളങ്ങര പള്ളിക്ക് സമീപം മാലിപ്പിള്ള തോപ്പില്‍ ഇമ്മാനുവലിനെ(20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എസ്.ശരത്ചന്ദ്രനാണ്...



മനോജ് വധം: പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ.

തലശ്ശേരി: ആര്‍.എസ്.എസ്. നേതാവ് കിഴക്കെ കതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ജയരാജന്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...



ഭിക്ഷാടനത്തിന് കുട്ടികള്‍; അഞ്ചുപേരെ മോചിപ്പിച്ചു

കോട്ടയ്ക്കല്‍: ആന്ധ്രാപ്രദേശില്‍നിന്ന് ഭിക്ഷാടനത്തിന് കോട്ടയ്ക്കലില്‍ എത്തിച്ച നാലുപെണ്‍കുട്ടികളെയും മുണ്ടുപറമ്പില്‍ ഒരാണ്‍കുട്ടിയെയും മോചിപ്പിച്ചു. കോട്ടയ്ക്കല്‍ പുതുപ്പറമ്പിലെ ചുടലപ്പാറയിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ ബുധനാഴ്ച പോലീസും ജില്ലാ ചൈല്‍ഡ്...



പൊട്ടിക്കരഞ്ഞ് മൈമുന, ശിക്ഷയില്‍ ഇളവ് വേണമെന്ന് ഹംസ

കാസര്‍കോട്: 'എനിക്ക് രണ്ട് മക്കളുണ്ട്, ശിക്ഷയില്‍ ഇളവ് വേണം' സഫിയ വധക്കേസിലെ മൂന്നാംപ്രതി മൈമുന കോടതിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. നിങ്ങള്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിരിക്കുന്നു. ശിക്ഷയെക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു...



മൂന്നര മാസത്തിനിടെ കൊച്ചിയില്‍ പിടികൂടിയത് 62.5 കിലോ സ്വര്‍ണം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്നര മാസത്തിനിടെ മാത്രം പിടികൂടിയത് 62.5 കിലോ സ്വര്‍ണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന്്് ഏജന്‍സികള്‍ കൂടി ആകെ പിടികൂടിയത് 117 കിലോ സ്വര്‍ണമാണ്. എന്നാല്‍ ഇക്കുറി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ...



സിബി മരിച്ചത് തലയ്‌ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

കോട്ടയം: പോലീസ് കസ്റ്റഡിയിലായിരുന്ന, മരങ്ങാട്ടുപിള്ളി പാറയ്ക്കല്‍ സിബി(40)മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹത്തുള്ള മറ്റ് പാടുകള്‍ മര്‍ദ്ദനമേറ്റുള്ളതല്ല. അവയൊന്നും മാരകവുമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്,...



മാവോവാദി ഇബ്രാഹിം പോലീസ് പിടിയില്‍

തിക്കോടി: മാവോവാദി നേതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വയനാട് മേപ്പാടി സ്വദേശി മാവോവാതി ഇബ്രാഹിം പോലീസ് പിടിയിലായി. മാവോവാദി അന്വേഷണത്തിന്റെ ഭാഗമായി നടന്ന പോലീസില്‍ തിരച്ചിലില്‍ കോഴിക്കോട്ട് വെച്ചാണ് ഇദ്ദേഹം പിടിയിലായത്. ഒന്നരവര്‍ഷത്തിലേറെയായി തിക്കോടി...



സ്വര്‍ണക്കടത്ത്: ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ കസ്റ്റംസ് നടപടികള്‍ സ്വീകരിക്കും. ഇതിന് കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചുരുങ്ങിയത് എട്ട് പേരെയെങ്കിലും...



ഫ്ലൂറ്റിലെ ആത്മഹത്യ: വീട്ടമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍

കൊച്ചി: ഇടപ്പള്ളിയില്‍ ഫ്ലൂറ്റിനകത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അമ്മയും ആറു വയസ്സുകാരി മകളും മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി പ്രശാന്തി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ റാല്‍ക്കണ്‍ റിട്രീറ്റില്‍ താമസിച്ചിരുന്ന വേണി, മകള്‍ കിരണ്‍...



യുവതികളെ പീഡിപ്പിച്ച് ആഭരണം കവരുന്ന തട്ടിപ്പുകാരന്‍ പിടിയില്‍

മഞ്ചേരി: വിവാഹവാഗ്ദാനംനല്‍കി യുവതികളെ പീഡിപ്പിച്ചശേഷം ആഭരണം തട്ടിയെടുത്തുമുങ്ങുന്ന യുവാവിനെ മഞ്ചേരി പോലീസ് പിടികൂടി. മുപ്പതോളം വിവാഹത്തട്ടിപ്പുകേസുകളിലെ പ്രതിയായ പട്ടാമ്പി വല്ലപ്പുഴ കിഴക്കേപട്ടത്തൊടി മജീദിനെയാണ് (പുത്യാപ്ലൂമജീദ്-29) എസ്.ഐ. പി. വിഷ്ണുവിന്റെ...



മുംബൈയില്‍ പെണ്‍കുട്ടി ഒരേ സംഘത്താല്‍ ഇരട്ടപീഡനത്തിന് ഇരയായി

മുംബൈ: പതിനേഴുകാരിയായ പെണ്‍കുട്ടി ഒരേ സംഘത്താല്‍ രണ്ടു തവണ പീഡിപ്പിക്കപ്പെട്ടു. ആദ്യ പീഡനത്തിന് ശേഷം സംഘത്തെ കുടുക്കാന്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച യുവതിക്കാണ് മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഈ ദുരനുഭവമുണ്ടായത്. സംഘത്തെ കുടുക്കാന്‍ പദ്ധതിയിട്ട പോലീസിന്റെ...






( Page 35 of 94 )



 

 




MathrubhumiMatrimonial