സ്വര്‍ണക്കടത്ത്: ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും
Posted on: 14 Jul 2015
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ കസ്റ്റംസ് നടപടികള്‍ സ്വീകരിക്കും. ഇതിന് കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചുരുങ്ങിയത് എട്ട് പേരെയെങ്കിലും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചേക്കും. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. സമന്‍സ് അയച്ചെങ്കിലും പലരും ഹാജരായിട്ടില്ല. കേസില്‍ പ്രതികളാണെന്ന് ഉറപ്പുള്ളവരെ മാത്രമേ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കൂ.
മുഖ്യസൂത്രധാരനായ നൗഷാദിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ഫാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിലേക്ക് കടന്നിട്ടുള്ളവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സ്വര്‍ണം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശികളായ അസ്ലം വാവച്ചന്‍, ആഷിഖ് ടുട്ടു, ഫെബിന്‍ എന്നിവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. ഒളിവില്‍ പോയ ചിലരുടെ സങ്കേതങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന ഒരാളെ പിടികൂടാനുള്ള ശ്രമം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. പ്രധാനമായും മൂവാറ്റുപുഴ സ്വദേശികളും മലപ്പുറം സ്വദേശികളുമാണ് ഇനി പിടിയിലാകാനുള്ളത്. നൗഷാദിന്റെ സഹോദരന്‍ ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഒളിവിലാണ്. കേസില്‍ ഇതുവരെ 32 പേരാണ് പിടിയിലായിട്ടുള്ളത്.