പൊട്ടിക്കരഞ്ഞ് മൈമുന, ശിക്ഷയില്‍ ഇളവ് വേണമെന്ന് ഹംസ
Posted on: 16 Jul 2015
കാസര്‍കോട്: 'എനിക്ക് രണ്ട് മക്കളുണ്ട്, ശിക്ഷയില്‍ ഇളവ് വേണം' സഫിയ വധക്കേസിലെ മൂന്നാംപ്രതി മൈമുന കോടതിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. നിങ്ങള്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിരിക്കുന്നു. ശിക്ഷയെക്കുറിച്ച് വല്ലതും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു ഇത്. കേസില്‍ കാസര്‍കോട് സെഷന്‍സ് കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.
കേസിന്റെ ശിക്ഷയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടങ്ങുന്നതിന് മുമ്പായാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരന്‍ പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചത്. ഒന്നാം പ്രതി ഹംസയുടെ ഊഴമായിരുന്നു ആദ്യം. ''എനിക്ക് 18 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമുണ്ട്. ശിക്ഷയില്‍ ഇളവ് വേണം'' ഭാവഭേദങ്ങളൊന്നുമില്ലാതെ ഹംസ പറഞ്ഞു. രണ്ടാമതായി മൈമുന എത്തി. മുഖാവരണം നീക്കിക്കൊണ്ട് ജഡ്ജിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടത്. നാലാം പ്രതി അബ്ദുല്ല പറഞ്ഞത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പത്തുവയസ്സില്‍ താഴെയുള്ള മക്കളും ഭാര്യയുമുള്ളതാണ്. ദയവ് കാണിക്കണമെന്നാണ്.
ഹംസയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 2014 ഒക്ടോബര്‍ ഒമ്പതിന് എച്ച്.എല്‍.ദത്തു, ആര്‍.കെ.അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1990-ല്‍ സുപ്രീംകോടിതി ഫുള്‍ബെഞ്ച് വിധിപറഞ്ഞ ബച്ചന്‍ സിങ്-പഞ്ചാബ് കേസ്, മച്ചിസിങ്-പഞ്ചാബ് കേസുകള്‍ എന്നിവ പ്രോസിക്യൂഷന്‍ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയില്‍ വാദമുഖങ്ങളായി നിരത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ കേസ് എന്ന് കോടതി വിലയിരുത്തണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
സഫിയയുടെ ഉപ്പയ്ക്കും ഉമ്മയ്ക്കും 10 ലക്ഷം വീതം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതികളില്‍നിന്ന് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം ഈടാക്കിനല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.