കോന്നി സംഭവം: അന്വേഷണത്തിന് പുതിയ സംഘം
Posted on: 17 Jul 2015
തിരുവനന്തപുരം: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം എം.എസ്.പി. കമാന്‍ഡന്റ് ഉമാബഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കി. എ.ഡി.ജി.പി. ബി.സന്ധ്യ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ സംഘത്തെ നിയമിച്ചത്.
പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തതാണെന്നും മാനസിക ബുദ്ധിമുട്ടുകളാണ് അതിനു കാരണമെന്നും മനോജ് എബ്രഹാം പറഞ്ഞതിനെതിരെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്ത്വന്നിരുന്നു. കഴിഞ്ഞദിവസം എ.ഡി.ജി.പി. ബി.സന്ധ്യ പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം സംഭവം സംബന്ധിച്ച് വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് ഉചിതം എന്നതിനാലാണ് ഉമാഹബ്‌റയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.