Crime News

മൂന്നര മാസത്തിനിടെ കൊച്ചിയില്‍ പിടികൂടിയത് 62.5 കിലോ സ്വര്‍ണം

Posted on: 16 Jul 2015


നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്നര മാസത്തിനിടെ മാത്രം പിടികൂടിയത് 62.5 കിലോ സ്വര്‍ണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്ന്്് ഏജന്‍സികള്‍ കൂടി ആകെ പിടികൂടിയത് 117 കിലോ സ്വര്‍ണമാണ്. എന്നാല്‍ ഇക്കുറി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം പിടികൂടിയതിന്റെ ഇരട്ടിയിലധികം സ്വര്‍ണം പിടിച്ചു കഴിഞ്ഞു.
പിടിക്കപ്പെടാതെ ടണ്‍ കണക്കിന് സ്വര്‍ണം കടന്നുപോയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നു. കുറച്ചുനാളുകള്‍ക്കുള്ളിലായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേയ്ക്ക്്്്് വന്‍ തോതില്‍ കള്ളക്കടത്ത്് സ്വര്‍ണം എത്തുന്നു എന്നാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ സ്വര്‍ണം മുഴുവന്‍ എങ്ങോട്ടുപോകുന്നു എന്ന്് കൃത്യമായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറികളിലേയ്ക്കാണ് എത്തുന്നത് എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ വന്‍ തോതില്‍ ഹവാല ഇടപാടും നടക്കുന്നുണ്ട്്്. മൂന്നര മാസത്തിനുള്ളില്‍ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത് 15.65 കോടിയുടെ സ്വര്‍ണമാണ്. ഏപ്രിലില്‍ 16.5 കിലോയും മെയില്‍ 24.5 കിലോയും ജൂണില്‍ 11.5 കിലോയും സ്വര്‍ണം പിടികൂടി. ജൂലായില്‍ ഇതുവരെ 10 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്്്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്്്് 44 കേസുകളും എടുത്തിട്ടുണ്ട്്്്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ്്് ഓഫ് റവന്യു ഇന്റലിജന്‍സ്, കസ്റ്റംസ് പ്രിവന്റീവ്്് കമ്മീഷണറേറ്റ്്് എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് കൊച്ചി വിമാനത്താവളത്തില്‍ മൊത്തം 117 കിലോ സ്വര്‍ണം പിടികൂടിയിരിക്കുന്നത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 81 കിലോയും ഡയറക്ടറേറ്റ്്് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം 30 കിലോയും കസ്റ്റംസ് പ്രിവന്റീവ്്് കമ്മീഷണറേറ്റ്്് വിഭാഗം 6 കിലോയും സ്വര്‍ണമാണ് പിടിച്ചത്. മൊത്തം 140 കേസുകളും എടുത്തു. മെയ്്് 24ന്, വിമാനമിറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കുന്ന ബസ്സില്‍ നിന്ന് 13 കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് കൊച്ചി വിമാനത്താവളം വഴി ടണ്‍ കണക്കിന് സ്വര്‍ണം കടന്നുപോയതായുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

 

 




MathrubhumiMatrimonial