അഞ്ച് ആനകളെ കൂടി വെടിവച്ചതായി എല്‍ദോസിന്റെ മൊഴി
Posted on: 27 Jul 2015
കോതമംഗലം: ആനവേട്ട കേസ്സിലെ മുഖ്യപ്രതി കൂവപ്പാറ പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ്, ഒന്നാം പ്രതി കെ.ഡി. കുഞ്ഞുമോന്‍, റെജി എന്നിവരേയും കൊണ്ട് അന്വേഷണ സംഘം വനത്തില്‍ ടെന്റ് കെട്ടി അന്വേഷണം നടത്തുന്നു. എല്‍ദോസിനെ ചോദ്യം ചെയ്തതില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പുറത്തും ആനവേട്ട നടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്.
മലയാറ്റൂര്‍-വാഴച്ചാല്‍ ഡിവിഷനിലെ വനത്തിന് പുറമെ അട്ടപ്പാടി, ഷോളയാര്‍, പറമ്പിക്കുളം, മുള്ളി എന്നിവിടങ്ങളിലും ആനവേട്ട നടത്തിയതായി എല്‍ദോസ് കുറ്റസമ്മതം നടത്തി.
തമിഴ്‌നാട്ടില്‍ നിന്നുള്ള ആനവേട്ട സംഘവുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷണത്തിലുണ്ട്.
ഒളിവില്‍ പോകുന്നതിന് മുമ്പും എല്‍ദോസ് പാലക്കാട് ലോഡ്ജില്‍ താമസിച്ചിരുന്നതായി പറയുന്നു. വാസുവും എല്‍ദോസും ജിജോയും കൂടി സമീപകാലത്ത് വനത്തില്‍ അഞ്ച് ആനകളെ വെടിവച്ചിട്ടതും മൊഴിയിലുണ്ട്.
നിലവില്‍ അഞ്ച് ആനകളുടെ അസ്ഥി അവശിഷ്ടങ്ങള്‍ മാത്രമേ കരിമ്പാനി, മരപ്പാലം ഭാഗത്ത് നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. മലയാറ്റൂര്‍-വാഴച്ചാല്‍ ഡിവിഷനില്‍ മാത്രം 28 ആനകളെ കൊന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ആനവേട്ട സംഘം വെടിവച്ച അഞ്ച് ആനകളും ഓടി മറഞ്ഞു. അഞ്ച് ആനകളുടേയും കൊമ്പ് എടുക്കാനും സാധിച്ചിട്ടില്ല. വനത്തില്‍ പല ദിവസം വേട്ടസംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് പ്രതികളേയും കൊണ്ട് ആനകളുടെ ജഡം കണ്ടെത്താന്‍ അന്വേഷണ സംഘം നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. ഇതിനായി ചൊവ്വാഴ്ച മുതല്‍ വനത്തില്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്താനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മിക്കവാറും തിങ്കളാഴ്ച വകുപ്പ് മന്ത്രി തന്നെ നടത്തുമെന്നാണ് അറിയുന്നത്.