Crime News
അച്ഛനെ 'നേര്‍വഴിക്ക് ' നടത്താന്‍ ക്വട്ടേഷന്‍; മകനും സംഘവും പിടിയില്‍

കാക്കനാട്: അച്ഛനെ നേര്‍വഴിക്ക് നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിച്ച മകനും സംഘാംഗങ്ങളും അറസ്റ്റില്‍. പാലാരിവട്ടം നടുവിലേ മുല്ലേത്ത് (കപ്പട്ടി) വീട്ടില്‍ വര്‍ഗീസ് (62) ആണ് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്....



ബോംബ്‌സ്‌ഫോടനക്കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തലശ്ശേരി: പാനൂര്‍ ഈസ്റ്റ്‌ചെറ്റക്കണ്ടിയില്‍ നടന്ന ബോംബ് സ്‌ഫോടനക്കേസില്‍ റിമാന്‍ഡിലായ സി.പി.എം. പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായ അധ്യാപകന്‍ വിജിത്‌ലാല്‍, ബ്രാഞ്ച് സെക്രട്ടറി വി.എം.ചന്ദ്രന്‍ എന്നിവര്‍ക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യമനുവദിച്ചു. സ്‌ഫോടനത്തില്‍...



അയര്‍ലന്‍ഡ് സ്വദേശി 20 തവണയായി കടത്തിയത് 125 കിലോ സ്വര്‍ണം

നെടുമ്പാശ്ശേരി: 10 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ അയര്‍ലന്‍ഡ് സ്വദേശി എഡ്വിന്‍ ആന്‍ഡ്രു 20 തവണയായി മൊത്തം 125 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. 20 തവണയും ഇയാള്‍ കൊച്ചി വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ദുബായില്‍ ബിസിനസ്...



വിദ്യാര്‍ഥിനികളുടെ മരണം: കോന്നി എസ്.ഐ. സംഭവസ്ഥലം പരിശോധിച്ചു

ഒറ്റപ്പാലം: റെയില്‍വേട്രാക്കില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കോന്നി എസ്.ഐ. ബി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം എത്തിയത്. ഒറ്റപ്പാലം...



കോട്ടയ്കല്‍പീഡനം: മൂന്നുപ്രതികളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ മാതാവും ഇടനിലക്കാരുമടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി. പറപ്പൂര്‍ സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി (60), ഇന്ത്യനൂര്‍ പള്ളിത്തൊടി...



പോലീസ് ഉഴപ്പിയ കേസ് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'

കാസര്‍കോട്: സംശയിക്കാവുന്ന സാഹചര്യങ്ങളും മൊഴി വൈരുധ്യങ്ങളുമുള്ള സഫിയ വധക്കേസില്‍ ഒന്നരവര്‍ഷം ലോക്കല്‍ പോലീസ് നന്നായി ഉഴപ്പിയപ്പോള്‍, 50 ദിവസം കൊണ്ട് തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ 'പെര്‍ഫക്ട് ടീം'. കേസന്വേഷണം മികച്ചതെന്ന് കോടതി തന്നെ പ്രശംസിക്കുമ്പോള്‍...



ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ ഒരു ഷോപ്പിംഗ് മാളില്‍ തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുെവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ജീവനക്കാരന്‍ അറസ്റ്റില്‍. അരൂക്കുറ്റി സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ ട്രയല്‍ റൂമില്‍ വസ്ത്രം മാറാന്‍ കയറിയ...



കര്‍ണാടകയിലെ ചന്ദന കള്ളക്കടത്ത് കേസിലെ പ്രതി മണര്‍കാട്ട് പിടിയില്‍

മണര്‍കാട്: കര്‍ണാടകയിലെ ചന്ദന കള്ളക്കടത്ത് കേസില്‍പ്പെട്ട് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മണര്‍കാട് പോലീസ് പിടികൂടി. ഇയാളെ പിന്നീട് കര്‍ണാടക പോലീസിന് കൈമാറി. മണര്‍കാട് എരുമപ്പെട്ടിക്ക് സമീപം പ്ലാസ്റ്റിക് കമ്പനി നടത്തിവന്ന തിരുവനന്തപുരം മണക്കാട് മുക്കോലക്കല്‍...



സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് മരിച്ച അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷനു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

കൊച്ചി: ഇടപ്പള്ളിയില്‍ ഫ്‌ലാറ്റിനകത്ത് സിലിന്‍ഡര്‍ പൊട്ടിതെറിച്ച് മരിച്ച അമ്മയുടേയും മകളുടേയും മൃതദേഹങ്ങളുമായി ബന്ധുക്കള്‍ എളമക്കര പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി. മൃതദേഹം ഏറ്റുവാങ്ങുന്നതിനെച്ചൊല്ലി ബന്ധുക്കളും പോലീസുമായുണ്ടായ തര്‍ക്കമാണ്...



ചെറുമകളെ തീകൊളുത്തി കൊന്നകേസില്‍ മുത്തശ്ശിക്ക് നാലുവര്‍ഷം കഠിനതടവ്‌

തൊടുപുഴ: ചെറുമകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ മുത്തശ്ശിക്ക് നാലുവര്‍ഷം കഠിനതടവ്. കോലാനി പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വന്റെ മകള്‍ ദേവി(13) കൊല്ലപ്പെട്ട കേസിലാണ് ശെല്‍വന്റെ അമ്മ ഭവാനിയെ(70) തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ജോര്‍ജ്...



സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയത് കൊച്ചിയില്‍

നെടുമ്പാശ്ശേരി: രണ്ടര വര്‍ഷത്തിനിടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ കൂടുതല്‍ പേര്‍ സ്വര്‍ണക്കടത്തിന് പിടിയിലായത് കൊച്ചിയില്‍. കേരളത്തില്‍ മൊത്തം പിടിയിലായത് 432 പേരാണ്. ഇതില്‍ പകുതിയിലധികവും പേരും കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായിരിക്കുന്നത്. കൊച്ചിയില്‍...



സ്വര്‍ണക്കടത്ത്: എയര്‍ഹോസ്റ്റസുമാരും നിരീക്ഷണത്തില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്്് കേസില്‍ എയര്‍ഹോസ്റ്റസുമാര്‍ അടക്കമുള്ള വിമാനജീവനക്കാര്‍ നിരീക്ഷണത്തില്‍. വിമാനജീവനക്കാരെപറ്റി പ്രാഥമിക അന്വേഷണം നടത്തിയതായി പ്രത്യേക സംഘം പറഞ്ഞു. ഇതില്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക്്്...



കോട്ടയ്ക്കലിലെ പീഡനം: അനിയത്തിയും ഇരയായി

മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു കോട്ടയ്ക്കല്‍: കോട്ടയ്ക്കലിനു സമീപത്തെ പുലിക്കോട്ടില്‍ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പതിനൊന്ന് വയസുള്ള ഇളയസഹോദരിയും സഹോദരനും...



സ്വര്‍ണക്കടത്തുകാരുടെ സിം കാര്‍ഡുകള്‍ അന്യസംസ്ഥാനക്കാരുടെ പേരില്‍

നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിനായി മൂവാറ്റുപുഴ സംഘം ഉപയോഗിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ പേരില്‍ എടുത്ത സിം കാര്‍ഡുകള്‍. ഓരോ ഓപ്പറേഷന്‍ കഴിയുമ്പോഴും അതിനായി ഉപയോഗിച്ച സിം കാര്‍ഡുകള്‍ ഉപേക്ഷിക്കും. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ നൗഷാദാണ്...



പോലീസിനെ വെട്ടിച്ചുകടന്ന പ്രതിയും കൂട്ടുകാരനും മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

ഏലപ്പാറ: പോലീസിനെ വെട്ടിച്ചുകടന്ന മോഷണക്കേസിലെ പ്രതിയും കൂട്ടുകാരനും മോഷ്ടിച്ച ബൈക്കില്‍ വരവെ പോലീസ് പിടിയിലായി. വാഗമണ്‍ വഴി ഏലപ്പാറയിലേക്ക് വരുമ്പോള്‍ ബോണാമി ഭാഗത്തുവച്ച് പോലീസ് പരിശോധനകണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടുമ്പോഴാണ് ഇവര്‍ പിടിയിലായത്. മെഡിക്കല്‍...



കുഴല്‍പ്പണമൊഴുക്കാന്‍ വസ്ത്രശാലകള്‍ വഴി മറിയുന്നത് കോടികള്‍

മൂവാറ്റുപുഴ: വസ്ത്ര വ്യാപാരശാലകള്‍ കുഴല്‍പ്പണത്തിന്റെയും കള്ളസ്വര്‍ണത്തിന്റെയും കൈമാറ്റ കേന്ദ്രങ്ങളായി മാറുന്നു. തുണിക്കടകളിലേക്ക് വസ്ത്രം വാങ്ങാനെന്ന പേരില്‍ ചെല്ലുന്ന വീട്ടമ്മമാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവോ, സഹോദരങ്ങളോ അയക്കുന്ന പണം കുഴല്‍പ്പണമായി...






( Page 25 of 94 )



 

 




MathrubhumiMatrimonial