
ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍
Posted on: 14 Jul 2015

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് മുറിക്കുള്ളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഇയാള്‍ മൊബൈല്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
