കുഴല്‍പ്പണമൊഴുക്കാന്‍ വസ്ത്രശാലകള്‍ വഴി മറിയുന്നത് കോടികള്‍
Posted on: 08 Jul 2015
മൂവാറ്റുപുഴ: വസ്ത്ര വ്യാപാരശാലകള്‍ കുഴല്‍പ്പണത്തിന്റെയും കള്ളസ്വര്‍ണത്തിന്റെയും കൈമാറ്റ കേന്ദ്രങ്ങളായി മാറുന്നു. തുണിക്കടകളിലേക്ക് വസ്ത്രം വാങ്ങാനെന്ന പേരില്‍ ചെല്ലുന്ന വീട്ടമ്മമാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവോ, സഹോദരങ്ങളോ അയക്കുന്ന പണം കുഴല്‍പ്പണമായി കൈമാറ്റം ചെയ്യുന്നതില്‍ നിന്നാണ് ഈ കച്ചവടത്തിന്റെ തുടക്കം. ഗള്‍ഫില്‍ കഷ്ടപ്പെടുന്ന കുടുംബനാഥനെ സംബന്ധിച്ചിടത്തോളം ആദായകരവും എളുപ്പവുമായ ഈ കൈമാറ്റം വലിയ കൂട്ടുകച്ചവടത്തിന്റെ ചെറിയ പുറംകാഴ്ച മാത്രമാണ്. വിദേശത്ത് കിട്ടുന്ന പണം സ്വര്‍ണമായി നാട്ടിലേക്കെത്തുകയും അതിന്‍മേല്‍ വന്‍ കച്ചവടങ്ങള്‍ നടക്കുകയും ചെയ്യുന്നതാണ് ഇതിന്റെ അകത്തളം. മണി ട്രാന്‍സ്ഫര്‍ എന്ന പേരില്‍ തുടങ്ങുന്ന സ്ഥാപനങ്ങളാണ് ഇതിനെല്ലാം മറയിടുന്ന മറ്റൊരിടം.
മൂവാറ്റുപുഴയില്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. വലിയ കച്ചവടമൊന്നുമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ കേവലം തുണി വ്യാപാരം കൊണ്ടല്ല മുന്നോട്ട് പോകുന്നതെന്ന് എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും അറിയാം. കടയ്ക്കകത്ത് പ്രദര്‍ശിപ്പിക്കുന്ന തുണിച്ചുരുകള്‍ക്കുള്ളില്‍ നോട്ടുകെട്ട് സൂക്ഷിച്ചിരുന്നതും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ രഹസ്യമായ പരസ്യമാണ്. ആരും സംശയിക്കാത്ത വിധം തുണിച്ചുരുള്‍ കൊണ്ടുപോയി പണക്കെട്ടിന്റെ നീളം കണക്കാക്കി മുറിച്ച് കൊടുക്കുന്നതു വരെയുണ്ട് കൈമാറ്റ രീതി. കേരളത്തിലെ മിക്ക പട്ടണങ്ങളിലും കച്ചവടമില്ലാത്ത തുണിക്കടകളുണ്ട്. സ്‌കൂള്‍ തുറക്കുമ്പോഴും ഉത്സവസീസണുകള്‍ വരുമ്പോഴുമാണ് ഇതുവഴിയുളള പണമൊഴുക്ക് കരുത്താര്‍ജിക്കുക. റിയല്‍ എസ്റ്റേറ്റ്, മണ്ണ് മാഫിയകളുടെ ഉള്ളിലെ പുറത്തുകാണാത്ത കരുത്തന്മാരുമുണ്ട് ഇക്കൂട്ടത്തില്‍.
ടൗണില്‍ ഒരു വ്യാപാരശാലയുണ്ടെങ്കില്‍ പണമുണ്ടാക്കാന്‍ വഴികളേറെയുണ്ടെന്നാണ് കുറച്ചു കാലം മുമ്പ് വസ്ത്ര വ്യാപാരശാല പൂട്ടിപ്പോയ ഒരു വ്യാപാരി പറഞ്ഞത്. കണക്ക് കാണിക്കാന്‍ ഒരു സ്ഥാപനം. അത്രയേ വേണ്ടൂ പലര്‍ക്കും. നല്ല ലക്ഷ്യത്തോടെ തുടങ്ങിയ പലരും കച്ചവടം നടത്താനാകാതെ നഷ്ടം വന്ന് പൂട്ടിപ്പോകുമ്പോള്‍ വലിയ കച്ചവടമൊന്നുമില്ലാത്ത മറ്റൊരു കൂട്ടര്‍ സങ്കല്‍പ്പിക്കാനാകാത്ത സാമ്പത്തിക വളര്‍ച്ച നേടുന്നതിനു പിന്നില്‍ ഇത്തരം മറിമായങ്ങളാണ്. കോടികളാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തേക്ക് ഒഴുകിയതെന്നാണ് കണ്ടെത്തല്‍.
സ്വര്‍ണ - വസ്ത്ര വ്യാപാരത്തിലെ ഈ കള്ളക്കളികള്‍ കൂടി പുറത്തുവരുന്നതോടെ മാത്രേമ കുഴല്‍പ്പണ - കള്ളക്കടത്ത് സ്വര്‍ണസംഘങ്ങളുടെ ശൃംഖലയുടെ വ്യാപ്തി മനസ്സിലാവുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളുടെ പേരില്‍ കള്ളസ്വര്‍ണ കൈമാറ്റത്തിനും കുഴല്‍പ്പണ വിനിമയത്തിനും മറവിടാന്‍ വലിയ തോതില്‍ ശ്രമം നടന്നതിനു തെളിവാണ്
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികള്‍ ചേര്‍ന്ന് മൂവാറ്റുപുഴ പള്ളിക്കവലയില്‍ ഇത്തരത്തിലൊരു സ്ഥാപനം തുറന്നത്. ഈ സ്ഥാപനമാണ് കസ്റ്റംസ് നടത്തിയ ആദ്യ പരിശോധനകളില്‍ പൂട്ടിയത്. കള്ളക്കടത്തിലെ വിദേശത്തേക്ക് കടന്ന പ്രധാന പ്രതി മൂവാറ്റുപുഴ കരിക്കനാക്കുടി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലാണ് സ്വന്തം പലചരക്ക് കട പൊളിച്ച് മണി ട്രന്‍സ്ഫര്‍ സ്ഥാപനം തുറന്നത്.