സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയത് കൊച്ചിയില്‍
Posted on: 11 Jul 2015
നെടുമ്പാശ്ശേരി: രണ്ടര വര്‍ഷത്തിനിടെ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ കൂടുതല്‍ പേര്‍ സ്വര്‍ണക്കടത്തിന് പിടിയിലായത് കൊച്ചിയില്‍. കേരളത്തില്‍ മൊത്തം പിടിയിലായത് 432 പേരാണ്. ഇതില്‍ പകുതിയിലധികവും പേരും കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായിരിക്കുന്നത്.
കൊച്ചിയില്‍ മാത്രം 241 പേര്‍ പിടിയിലായി. കരിപ്പൂരില്‍ 159 പേര്‍ പിടിയിലായപ്പോള്‍ തിരുവനന്തപുരത്ത്്് 32 പേര്‍ മാത്രമാണ് പിടിയിലായത്. 474 കിലോ സ്വര്‍ണമാണ് മൂന്ന് വിമാനത്താവളങ്ങളിലുമായി മൊത്തം പിടികൂടിയത്. കൊച്ചിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 117 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് ഏറെ ജാഗ്രത പുലര്‍ത്തിയിട്ടും കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്് നിര്‍ബാധം തുടരുകയാണ്. വിമാനത്താവളത്തില്‍ ജോലിചെയ്യുന്നവര്‍ തന്നെ സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതിനാലാണ് സ്വര്‍ണക്കടത്തിന് തടയിടാന്‍ കഴിയാത്തത്.