Crime News

കോട്ടയ്കല്‍പീഡനം: മൂന്നുപ്രതികളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Posted on: 15 Jul 2015


കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ മാതാവും ഇടനിലക്കാരുമടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായി.

പറപ്പൂര്‍ സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി (60), ഇന്ത്യനൂര്‍ പള്ളിത്തൊടി മുജീബ് റഹ്മാന്‍ (22), കുട്ടിയുടെ മാതാവ് എന്നിവരെയാണ് കൂടുതല്‍ ചോദ്യംചെയ്യാനായി ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക്‌ േപാലീസ് കസ്റ്റ!ഡിയില്‍വിട്ട് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലൂസ് മജിസ്േട്രറ്റ് ഉത്തരവിട്ടത്. നാല്‍പ്പതു തവണ പീഡിപ്പിക്കപ്പെട്ടു എന്ന് പെണ്‍കുട്ടി മജിസ്േട്രറ്റിനു മുന്പാകെ മൊഴിനല്‍കിയിരുന്നു. സംഭവത്തില്‍ 14പേരുടെ പങ്കുമാത്രമാണ് പുറത്തുവന്നത്. ഇനിയും കൂടുതല്‍പേരുണ്ടെന്ന് പോലീസിന് വിവരംലഭിച്ചിട്ടുണ്ട്.

ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താനാണ് കേസിലെ പ്രധാനകണ്ണികളായ ഈ മൂന്നുപേരെയും ചോദ്യംചെയ്യുന്നത്. ഇവരെ ബുധനാഴ്ച കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ തിരൂര്‍ സി.ഐ. എം. മുഹമ്മദ് ഹനീഫ പറഞ്ഞു. സൈതലവിയും മുജീബ് റഹ്മാനുമാണ് പെണ്‍കുട്ടിയെ പലര്‍ക്കുമെത്തിച്ചത്.

 

 




MathrubhumiMatrimonial