Crime News
കാപ്പ ചുമത്തപ്പെടുന്ന ആദ്യ വ്യവസായി; ജില്ലയില്‍ അറുപത്തിയേഴാമന്‍

തൃശൂര്‍: ജില്ലയില്‍ കാപ്പചുമത്തുന്ന അറുപത്തിയേഴാമത്തെ ആളാണു നിഷാ. അതേസമയം ആദ്യത്തെ വ്യവസായിയും.കേരളത്തില്‍ തന്നെ ഇതിനു മുമ്പ് വ്യവസായികള്‍ക്കെതിരെയോ എന്തെങ്കിലും മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്കെതിരെയോ കാപ്പ ചുമത്തിയിട്ടില്ലെന്നാണ് അറിവ്. ജില്ലയില്‍...



വാഹന വകുപ്പിനെ വെട്ടിച്ച് ബൈക്കില്‍ പാഞ്ഞ യുവാവിനെ പിടികൂടി

കാക്കനാട്: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് മുങ്ങിയ യുവാവിനെ ബൈക്ക് നമ്പറിന്റെ സഹായത്തോടെ അര മണിക്കൂറിനുള്ളില്‍ പിടികൂടി. ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെബി ഐ. ചെറിയാന്റെ...



ഫെയ്‌സ്ബുക്ക് പോസ്റ്റ്: 15 പേര്‍ക്കെതിരെ കേസ്‌

കണ്ണൂര്‍: ഫെയ്‌സ്ബുക്കില്‍ പത്രപ്രവര്‍ത്തകന്റെയും ഭാര്യയുടെയും ഫോട്ടോ ദുരുപയോഗം ചെയ്ത് ആക്ഷേപകരമായ പോസ്റ്റിട്ടതിന് 15 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. വീക്ഷണം കണ്ണൂര്‍ ബ്യൂറോ ചീഫ് പി.സജിത്കുമാറാണ് പരാതി നല്കിയത്. കൊല്ലം സ്വദേശി പ്രമോദ്,...



യാത്രക്കാരന്റെ സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യാത്രക്കാരനായ ജുവലറി ഉടമയുടെ ബാഗില്‍നിന്ന് സ്വര്‍ണം കവര്‍ന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പവര്‍ഹൗസ് ഗേറ്റ് ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഞ്ഞിരംകുളം സ്വദേശി സുരേഷ് (31) ആണ് അറസ്റ്റിലായത്....



കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മതാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയെ മതപഠനവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡിപ്പിച്ച അറബിക് കോളേജ് അധ്യാപകനെ തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താവളത്തില്‍ വീട്ടില്‍ ഷാനവാസ് ഖാനാണ് അറസ്റ്റിലായത്....



തസ്‌നിയുടെ മരണം: പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ കേസിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജീപ്പ് ഓടിച്ച ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജു അടക്കം പന്ത്രണ്ടുപേരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് നടക്കുന്നത്....



അമൃതശ്രീ ചിട്ടിതട്ടിപ്പ് : പ്രതി ശിവദാസന്‍ പിടിയില്‍

കൊച്ചി: ചിട്ടി നടത്തി ആയിരത്തോളം പേരെ പറ്റിച്ച് 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസില്‍ കൊാച്ചി മരട് സ്വദേശി ശിവദാസനെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ പോലീസ് തിരയുകയായിരുന്നു. കൊച്ചിയില്‍ നായരമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...



മൃതദേഹം ട്രാക്കില്‍; തിരുവല്ല വഴി വീണ്ടും ട്രെയിന്‍ ഗതാഗതം വൈകി

തിരുവല്ല: ട്രാക്കില്‍ നിന്ന് മൃതദേഹം നീക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവല്ല വഴിയുള്ള മൂന്ന് ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി. കൊല്ലം പാസഞ്ചര്‍, വഞ്ചിനാട്, ജയന്തി ജനത എന്നീ ട്രെയിനുകളാണ് വൈകിയത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സമാനമായ സംഭവം ഉണ്ടാകുന്നത്. ചങ്ങനാശ്ശേരിക്കും...



കഞ്ചാവ് കേസിലെ പ്രതി ഒരുകിലോ കഞ്ചാവുമായി അറസ്റ്റില്‍

ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യകണ്ണികളിലൊരാള്‍ ഒരുകിലോ കഞ്ചാവുമായി അറസ്റ്റില്‍. ബേക്കൂര്‍ ശാന്തിഗുരിയിലെ ജാഫര്‍ അലി (49)യെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ...



സ്വാമി രാഘവേന്ദ്രയെ കണ്ടെത്തല്‍: കേസ് സി.ബി.ഐ.ക്ക് വിട്ടു

കൊച്ചി: കാശി മഠത്തിലെ വിഗ്രഹവും ആഭരണവുമായി കാണാതായ സ്വാമി രാഘവേന്ദ്രയെ കണ്ടെത്താനുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വാമി രാഘവേന്ദ്രയെ കണ്ടെത്തി മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കണമെന്നാണ് ജസ്റ്റിസ് വി. ചിതംബരേഷ് ഉത്തരവിട്ടിട്ടുള്ളത്....



രണ്ടുകിലോയോളം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഒറ്റപ്പാലം: രണ്ടുകിലോയോളം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. പശ്ചിമബംഗാള്‍ നന്ദിഗ്രാം ജലപല്‍ പ്രവിശ്യ മൗജ 3/വണ്ടയില്‍ സംസുദ്ദീന്‍ മാലിക്കാണ് (30) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പട്ടാമ്പി റെയില്‍വേസ്റ്റേഷനില്‍വെച്ചാണ് കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്....



മറുനാടന്‍ തൊഴിലാളികള്‍ വഴി ലഹരിക്കടത്ത്: പരിശോധന നിര്‍ദേശം പോലീസ് അവഗണിച്ചു

കണ്ണൂര്‍: കേരളത്തിലേക്ക് വരുന്ന മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് ലഹരി കടത്തുന്നതായും വിവരം. ആന്ധ്രയില്‍നിന്ന് കഞ്ചാവും മഹാരാഷ്ട്രയില്‍നിന്ന് ബ്രൗണ്‍ഷുഗറുമാണ് ഇങ്ങനെ എത്തുന്നതിലേറെയും. മറുനാടന്‍ തൊഴിലാളികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായുള്ള വിവരത്തിന്റെ...



ഹനീഫ് വധം: പ്രതികളെ പിടികൂടണം - സി.എന്‍.ബാലകൃഷ്ണന്‍

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫിന്റെ വധത്തിന് പിന്നിലുള്ള മുഴുവന്‍പേരേയും നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും വേദനാജനകവുമാണ്....



അവര്‍ ആക്രമിച്ചത് എല്ലാം ചോദിച്ചറിഞ്ഞശേഷം

കോട്ടയം: തീവണ്ടിയില്‍ ദമ്പതിമാരെ ആക്രമിച്ചത് വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കോച്ചില്‍ കോട്ടയത്തുനിന്ന് കയറിയത് അഞ്ചുപേരാണെന്ന് ആക്രമണത്തിനിരയായ മുഹമ്മദ് നാസിര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റേഷനില്‍ ഇറങ്ങിയ ഒരാള്‍ കോച്ചിന്റെ പ്രത്യേകതയെക്കുറിച്ച്...



പ്രാര്‍ത്ഥനയുടെ മറവില്‍ പീഡനം: 'സ്വാമി' അറസ്റ്റില്‍

ഗുരുവായൂര്‍: ഭജനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി വീട്ടുകാര്‍ക്കൊപ്പം വന്ന 14 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആധ്യാത്മിക കേന്ദ്രം നടത്തിപ്പുകാരനായ സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. മമ്മിയൂരില്‍ 'ഹരേകൃഷ്ണ സത്സംഗ്' എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം നടത്തുന്ന തൃശ്ശൂര്‍...



മനോജ് വധം: സി.പി.എം. ഏരിയാസെക്രട്ടറിക്ക് ജാമ്യം

തലശ്ശേരി: ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ കിഴക്കെകതിരൂരിലെ എളന്തോടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. നേരത്തേ കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ജാമ്യം...






( Page 12 of 94 )



 

 




MathrubhumiMatrimonial