
രണ്ടുകിലോയോളം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
Posted on: 13 Aug 2015

ഒറ്റപ്പാലം എക്‌സൈസ് സി.ഐ.ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിടനിര്‍മാണ തൊഴിലാളിയായെത്തിയ സംസുദ്ദീന്‍ മാലിക് പിടിയിലായത്.
പട്ടാമ്പി മുതുതല നാലങ്ങാടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാളെന്ന് എക്‌സൈസ് സി.ഐ. പറഞ്ഞു. ബംഗാളില്‍നിന്ന് വന്‍തോതില്‍ കൊണ്ടുവന്ന് ഇവിടെ ചില്ലറവില്പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നാണ് എക്‌സൈസ് വകുപ്പിന് ലഭിച്ച വിവരം.
അറസ്റ്റുചെയ്ത സംസുദ്ദീന്‍ മാലിക്കിനെ റിമാന്‍ഡ്‌ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. സുല്‍ഫിക്കര്‍, ഇന്‍സ്‌പെക്ടര്‍ പി. അഭിദാസ്, അസി. ഇന്‍സ്‌പെക്ടര്‍ അബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വസന്തകുമാര്‍, സന്തോഷ്, ശ്രീധരന്‍, മഹേഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
അനധികൃതമായി ലഹരിപദാര്‍ഥങ്ങളുടെ വില്പന ശ്രദ്ധയില്‍പ്പെട്ടാല്‍ 9400069616, 9400069617, 9400069626, 9400069628 എന്നീ നമ്പറുകളില്‍ അറിയിക്കാം.
