മൃതദേഹം ട്രാക്കില്‍; തിരുവല്ല വഴി വീണ്ടും ട്രെയിന്‍ ഗതാഗതം വൈകി
Posted on: 14 Aug 2015
തിരുവല്ല: ട്രാക്കില്‍ നിന്ന് മൃതദേഹം നീക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തിരുവല്ല വഴിയുള്ള മൂന്ന് ട്രെയിനുകള്‍ അരമണിക്കൂറോളം വൈകി. കൊല്ലം പാസഞ്ചര്‍, വഞ്ചിനാട്, ജയന്തി ജനത എന്നീ ട്രെയിനുകളാണ് വൈകിയത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സമാനമായ സംഭവം ഉണ്ടാകുന്നത്.
ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കും ഇടയില്‍ നാലുകോടിക്കു സമീപം പഞ്ചായത്തുഗേറ്റിനടുത്താണ് ട്രാക്കില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുരുഷന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. വ്യാഴാഴ്ച 6.25ന് ഗേറ്റ് കീപ്പര്‍ വിവരം തിരുവല്ല സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് തൃക്കൊടിത്താനം പോലീസിന് വിവരം കൈമാറി. 7.20ന് പോലീസ് എത്തിയാണ് മൃതദേഹം നീക്കിയത്. കോട്ടയം-കൊല്ലം പാസഞ്ചര്‍ ഈ സമയം ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടു. ജയന്തി ചങ്ങനാശ്ശേരിയിലും വഞ്ചിനാട് ചിങ്ങവനത്തും പിടിച്ചിട്ടു.
തിങ്കളാഴ്ച ഇരുവെള്ളിപ്പറ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം ട്രാക്കില്‍ കിടന്നതിനെ തുടര്‍ന്ന് 4 ട്രെയിനുകള്‍ അരമണിക്കൂര്‍ പിടിച്ചിടേണ്ടി വന്നു. ട്രാക്കില്‍ മൃതദേഹം കിടക്കുന്നത് കണ്ടാല്‍ നീക്കാതെ ട്രെയിന്‍ കടത്തിവിടില്ല. ലോക്കല്‍ പോലീസ് എത്തി വേണം മേല്‍നടപടി സ്വീകരിക്കാന്‍. പലപ്പോഴും പോലീസ് എത്താന്‍ വൈകുന്നതാണ് നടപടി നീളാന്‍ ഇടയാക്കുന്നത്.